മലയാള സിനിമക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമയായിരുന്നു ശ്രീനിവാസൻ, സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ വന്ന സന്ദേശം.ഇന്നും ആ സിനിമയുടെ പ്രാധാന്യം വലുതാണ്. അതിൽ പറഞ്ഞ അല്ലെങ്കിൽ ചൂണ്ടി കാണിച്ച പാതയിൽ കൂടി തന്നെയാണ് ഇന്നത്തെ രാഷ്ട്രീയ സഞ്ചാരം.
അക്കാലത്ത് സോഷ്യൽ മീഡിയ വഴി ചാനലുകൾ വഴി രാഷ്ട്രീയത്തിൻ്റെ പുഴുകുത്തുകൾ നമുക്ക് അറിയാൻ മാർഗം ഇല്ലായിരുന്നു ഇന്ന് അങ്ങിനെയല്ല രാജ്യത്തിൻ്റെ ഓരോ മുക്കിലും മൂലയിലും നടക്കുന്ന സംഭവങ്ങൾ മിനിറ്റുകൾക്കകം നമ്മെ അറിയിക്കുകയാണ്.
അതു കൊണ്ട് തന്നെയാവണം രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമകൾക്ക് ഈ കാലത്ത് വലിയ ജനശ്രദ്ധ നേടാനായി കഴിയാത്തതും.സിദ്ദിക്കിൻ്റെ ശിക്ഷഗണത്തിൽ വരുന്ന നൗഷാദ് സഫ്രോൺ സംവിധാനം ചെയ്ത് ചിത്രം അധികം ജനപ്രീതി നേടാത്തത്തും ഇത് കൊണ്ട് തന്നെ..
ഇന്നത്തെ രാഷ്ട്രീയത്തിൻ്റെ അപചയങ്ങൾ ഹാസ്യത്തിൻ്റെ മേമ്പൊടിയോടെ അവതരിപ്പിക്കും ചിത്രത്തിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പ് മുതൽ ഗോമാതാ വധം വരെ പ്രതിപാദിക്കുന്നുണ്ട്.
ഈ അടുത്ത കാലത്ത് രാഷ്ട്രീയത്തിൽ ഉണ്ടായ സകല വിവാദങ്ങളും അത് ഏതു രാഷ്ട്രീയപാർട്ടികളുടെ ആണെങ്കിൽ കൂടി അതൊക്കെ കൃത്യമായി പറഞ്ഞു പോകുന്ന ചിത്രത്തിൽ സൈജു കുറുപ്പ്,ധർമ്മജൻ,രാഹുൽ, എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്നു.സുനീഷ് വരണാട് എഴുതിയ സിനിമയിൽ കേൾക്കാൻ ഇമ്പമുള്ള ചില ഗാനങ്ങൾ ഉണ്ട്
പ്ര.മോ.ദി.സം
No comments:
Post a Comment