Thursday, August 31, 2023

R.D.X

 



ഓണം പിള്ളേർ കൊണ്ട് പോയി എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല...വമ്പൻ താര ചിത്രങ്ങളുടെ റീലീസ് കാലത്ത് അതും ഈ ഓണത്തിന് ഈ സിനിമ റിലീസ് ചെയ്യുന്നത് ആത്മഹത്യ പരമല്ലേ എന്ന് ചോദിച്ച ആളുകൾക്ക് നല്ല മറുപടി തന്നെയാണ് കോൺഫിഡൻസ് ഉള്ള അണിയറക്കാർ കൊടുത്തത്






വലിയ തള്ളും കേട്ട് ഹിമാലയൻ പ്രതീക്ഷയും കൊണ്ട് കാണാൻ പോയ വല്യെടത്തെ  യുവരാജാക്കന്മാർ നിരാശ നൽകിയപ്പോൾ  വലിയ പ്രതീക്ഷ വെക്കാതെ പോയി കണ്ട ആർ ഡി എക്സ് ശരിക്കും ഞെട്ടിച്ചു.



തുടക്കം മുതൽ ഒടുക്കം വരെ എൻ്റർടൈൻ ആണ് സിനിമ എന്നത്  ആണ്  ഉദ്ദേശിക്കുന്നത് എങ്കിൽ ഈ ചിത്രം പ്രേക്ഷകർക്ക് അത് കൃത്യമായി നൽകുന്നുണ്ട്.പക്ഷേ പഴയ വിശ്വാസങ്ങൾ ആചാരങ്ങൾ ആയ കോളനിയില് ഉള്ളവർ വഴക്കാളികൾ എന്നും പെരുന്നാൾ നടത്തുന്നവര് മാന്യന്മാർ എന്നും സിനിമക്കാർ ഇന്നും പിന്തുടരുന്നുണ്ട്...അരാഷ്ട്രീയമായ ഒരു കാഴ്ചപ്പാട് ആണത്.



നഹാസ്  ഹിദായത്ത് എന്ന പുതിയ(പുതിയത് തന്നെ അല്ലേ?സംശയം തോന്നാം...അത്രക്ക് സമർത്ഥനായ മെയ്‌കിങ്) സംവിധായകനെ സൂപ്പർ ഹിറ്റ്  പ്രൊഡ്യൂസർ സോഫിയ പോൾ തിരഞ്ഞെടുത്തതിൽ സംശയം ഉണ്ടായിരുന്നവർക്കു തൻ്റെ കഴിവ് അദ്ദേഹം തൻ്റെ കർമ്മത്തിൽ കൂടി തെളിയിച്ചു കൊടുത്ത് കഴിഞ്ഞു.



ഇത് വെറും ഒരു ഇടിപടം അല്ല..കുടുംബകഥ കൂടിയാണ്...കുടുംബത്തിൽ കേറി ചൊറിഞ്ഞാൽ ആരായാലും ഉഗ്ര സ്ഫോടന ശേക്ഷിയുള്ള ബോംബ് ആയി മാറും. സാഹചര്യങ്ങൾ കൊണ്ട് അങ്ങിനെ മാറേണ്ടി വന്ന മൂന്നു ചെറുപ്പക്കാരുടെ കഥ.



റോബർട്ട് ,ഡോണി,സേവിയർ എന്ന മൂന്നു കൂട്ടുകാരുടെ കഥ മാത്രമല്ല പറയുന്നത്  അവരുടെ കുടുംബത്തിൻ്റെ കൂടി കഥയാണ്..അത് കൊണ്ട് തന്നെ നല്ല രീതിയിൽ കുടുംബ പ്രേക്ഷകർക്കും ചിത്രം ആസ്വദിക്കുവാൻ പറ്റുന്നുണ്ട്. വെറുതെയല്ല ഇതിലെ അടിപിടി എന്നത് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയ ബ്രില്ലയൻട് തെളിയിക്കുന്നു.



പേപ്പെ,നീരജ്,ഷൈൻ നിഗം അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ പൂർണമായും നീതുപുലർത്തി.അവരുടെ ഹൈ വോൾട്ടേജ് എനർജി തന്നെയാണ് സിനിമയുടെ വിജയം...ഇട കാലത്ത് അല്പം മങ്ങി പോയെങ്കിലും മൂന്നു പേരും അത്യുഗ്രൻ തിരിച്ചു വരവ് തന്നെയാണ് നടത്തിയിരിക്കുന്നത്.അത് തുടരട്ടെ...


പ്ര.മോ.ദി.സം


No comments:

Post a Comment