അച്ഛൻ ഇല്ലാത്ത ആദ്യത്തെ ഓണം..അമ്പത്തിരണ്ടു വർഷത്തിനിടയിൽ ബാക്കി ഓണത്തിന് ഒക്കെ കൂടെ ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ പറയുവാൻ പറ്റുക ഇരുപത് അല്ലെങ്കിൽ മാക്സിമം ഇരുപത്തി അഞ്ചു വർഷം എങ്കിലും ഒന്നിച്ചു ഓണം "ഉണ്ടിട്ടുണ്ടാകും" എന്നത് മാത്രമാണ്.
വിദ്യാഭാസ കാലത്ത് മാത്രമാണ് കുടുംബത്തിൻ്റെ കൂടെ നിന്നു ഓണം ആഘോഷിച്ചു കാണുക...പിന്നെ ജോലി സംബന്ധമായ കാര്യങ്ങളിൽ ഭൂരിഭാഗം മലയാളികളെ പോലെ വീടും നാടും വിട്ടു കഴിയുമ്പോൾ കുടുംബത്തിലേക്ക് കത്തുകളും ഫോണുകളും വഴിയുള്ള ആശംസകൾ മാത്രം..വല്ലപ്പോഴും ഭാഗ്യം കൊണ്ട് മാത്രം ഓണത്തിൻ്റെ സമയത്ത് കിട്ടുന്ന അവധിയിൽ മാത്രം നാട്ടിൽ ഓണം ഉണ്ണാൻ കഴിയും.
മുൻപൊക്കെ നാട്ടിൽ പത്ത് ദിവസം പൂവിടലിൽ ,പുതു ഡ്രസിൽ പിന്നെ കണ്ണൂരിൻ്റെ മാത്രം കുത്തകയായ "നോൺ വെജ് സദ്യ"യിൽ കവിഞ്ഞു ഓണത്തിൻ്റെ ആഘോഷങ്ങൾ കാണാറില്ല...ആഘോഷങ്ങൾ ഒക്കെ മറു നാട്ടിൽ പോയപ്പോൾ ആയിരുന്നു...അവിടെ ഉള്ള മലയാളി കുടുംബങ്ങൾ ഒക്കെ ഒത്തുകൂടി ഒന്നിച്ചു സഹകരിച്ചുള്ള ഓണാഘോഷം..ശരിക്കും അക്കാലത്ത് മലബാറിൽ നിന്നുള്ളവർ ഓണം ഒക്കെ ആഘോഷമായി കണ്ടത് മറുനാട്ടിൽ തന്നെയാണ്.ഓണം വലിയൊരു ആഘോഷം ആണെന്ന് മനസ്സിലാക്കിയതും...
പക്ഷേ ഇപ്പൊൾ അങ്ങിനെയല്ല ഇപ്പോഴത്തെ തലമുറ ഓണം എന്നല്ല ഏതു നല്ല ദിവസവും അവർ ഉള്ള സ്ഥലത്ത് കൂട്ടായി ചേർന്ന് നന്നായി തന്നെ ആഘോഷിക്കുന്നു.സ്കൂൾ ആവട്ടെ കോളേജ് ആവട്ടെ ജോലി സ്ഥലം ആവട്ടെ അവർക്ക് ഇന്ന് എവിടെയായാലും വലിയ ആഘോഷമാണ്..വീടുകളെ ക്കാൾ അവർ ആഘോഷിക്കുന്നത് കൂട്ടുകാരോട് ചേർന്നാണ്..
ഞാൻ ഒക്കെ ഇരുപത് ഇരുപത്തി അഞ്ചിന് അടുത്ത് ഓണം എങ്കിലും നാട്ടിൽ കുടുംബത്തോട് കൂടി
" ആഘോഷിച്ചു"സന്തോഷം... പക്ഷേ ഇനി വരുന്ന നമ്മുടെ കുട്ടികൾ പഠനത്തിന് പോലും വിദേശത്തെ ആശ്രയിക്കുംപോൾ എത്ര ഓണം നമ്മളോടു ഒന്നിച്ചു ആഘോഷിക്കും??
പുതിയ തലമുറകൾ മുഴുവൻ വിദേശത്തേക്ക് ചേക്കേറി പോവുമ്പോൾ വരും കാലങ്ങളിൽ പഴയ തലമുറയ്ക്ക് ഇവിടുത്തെ ഓണം പോലും മനസ്സിൽ മാത്രമായി പോകും
എല്ലാവർക്കും ഓണാംശംസകൾ
പ്ര.മോ.ദി.സം
True
ReplyDeleteHappy onam
ReplyDelete