Monday, August 21, 2023

ജലധാര പമ്പ്സെറ്റ്

 



ഒരിക്കൽ കാട്ടിലൂടെ ഒരു ആന നടന്നു വരുമ്പോൾ ഒരു എരുമ ഓടുന്നത് കണ്ടൂ...ആന ചോദിച്ചപ്പോൾ പറഞ്ഞു ഈ കാട്ടിലെ പോത്തുകളെ ഒക്കെ പിടിച്ചു കൊണ്ട് പോകുവാൻ സർകാർ ഉത്തരവിട്ടു എന്ന്..




അതിനു നീ എരുമ അല്ലേ പോത്ത് അല്ലല്ലോ എന്ന് പറഞ്ഞപ്പോൾ എരുമ പറഞ്ഞു..ഇത് ഇന്ത്യയാണ്..ഞാൻ എരുമ ആണെന്ന് തെളിയിക്കാൻ വർഷങ്ങൾ കഴിയും...ഇത് കേട്ട് ആന എരുമയെക്കാൾ സ്പീഡിൽ ഓടി എന്നാണ് കഥ..




ഈ ചിത്രത്തിൽ ഇന്ത്യൻ നിയമത്തെ കുറിച്ച് പറഞ്ഞ ഈ കഥ തന്നെയാണ് നമ്മുടെ നിയമത്തിൻ്റെ ഇഴച്ചിൽ പ്രേക്ഷകന് മനസ്സിലാക്കി കൊടുക്കുന്നത്.



തൻ്റെ കിണറ്റില് നിന്നും കട്ടു കൊണ്ടുപോയ പമ്പ് സെറ്റ് കേസ് വർഷങ്ങൾ കഴിഞ്ഞും നീതി കിട്ടാതെ ഇഴഞ്ഞിഴഞ്ഞ് പോകുമ്പോൾ പോലും മൃണാളിനി ടീച്ചർ പ്രതീക്ഷ കൈവിടുനില്ല..



നാട്ടുകാർ മുഴുവൻ കണ്ടിട്ടും അവർ തന്നെ കള്ളനെ പിടിച്ചിട്ടും കോടതിയിൽ എത്തുമ്പോൾ ഞാൻ  കട്ടില്ല എന്ന് കള്ളൻ പറയുമ്പോൾ സാക്ഷികൾ ഉണ്ടായിട്ടു പോലും മതിയായ തെളിവുകൾ ഹാജരാക്കാൻ പറ്റുന്നില്ല..



നമ്മുടെ നീതിന്യായ വ്യവസ്ഥയെ അതിൻ്റെ നൂലാമാലകൾ പറയുന്ന ചിത്രം രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.


പ്ര.മോ.ദി.സം


No comments:

Post a Comment