Saturday, August 12, 2023

ജയിലർ

 



നമ്മുടെ നടന്മാരിൽ ചിലർക്ക്  രാഷ്ട്രീയചായ്‌വ് ഉണ്ടായിരിക്കും.അവസരത്തിലും അനവസരത്തിൽ ഒക്കെ അതവര് പലവിധത്തിൽ പ്രകടിപ്പിച്ചു കൊണ്ടിരിക്കും..അത് കൊണ്ട് തന്നെ രാഷ്ട്രീയ എതിരാളികൾക്ക് അവരോട് നീരസം ആയിരിക്കും.  സ്ക്രീനിൽ എന്ത് പ്രകടനം കാഴ്ചവെച്ച് അമ്പരിപ്പിച്ച് കൊണ്ടിരുന്നാൽ പോലും വിമർശനങ്ങൾ ആയിരിക്കും ഫലം.




 മോഹൻലാൽ, സുരേഷ് ഗോപി ,സലിം കുമാർ, ഉണ്ണി മുകുന്ദൻ മുതൽ വിനായകൻ വരെ അടുത്തകാലത്ത് അത് കൊണ്ട് തന്നെ സൈബർ ആക്രമണങ്ങൾ ഇവർക്ക് നേരെ കൂടുതലായി കാണാറുണ്ട്..പക്ഷേ ആക്രമണം നടത്തുന്ന രാഷ്ട്രീയ അടിമകൾ അവരിലെ കഴിവുറ്റ കലാകാരന്മാരെ മനഃപൂർവം മറക്കുന്നു അല്ലെങ്കിൽ ഇകഴ്ത്തി സംസാരിക്കുന്നു.




ജയിലർ ഒരു രജനി സിനിമയായിട്ട് ആണ് കണ്ട് തുടങ്ങിയത് എങ്കിലും ഞാൻ ആസ്വദിച്ചത്,  നമ്മുടെ വിനായകൻ്റെ തകർപ്പൻ പൂണ്ടു വിളയാട്ടം ഉള്ള സിനിമ ആയിട്ടാണ്..തുടക്കം മുതൽ അവസാനം വരെ അയാള് താൻ നല്ലൊരു അഭിനേതാവാണ് എന്ന് തെളിയിച്ചു കൊണ്ട് മൊത്തം തൻ്റേതായ ശൈലിയിൽ  സ്ക്രീനിൽ വിളങ്ങുകയാണ്. ഇന്ത്യയിലെ  നായകന്മാരായി പേരെടുത്ത ആൾക്കാർക്ക് ഈ സിനിമയിൽ ഒറ്റ എതിരാളി. അതാണ് വിനായകൻ അനശ്വരമാക്കിയ വർമ്മ....




മുൻപും മലയാളത്തിൽ ഇത് പോലെ അദേഹം നമ്മളെ അമ്പരിപ്പിച്ച് എങ്കിലും വിനായകൻ പലപ്പോഴും പാർശ്വവൽക്കരിക്കപെട്ട ഒരാളായി മാറ്റി നിർത്തപ്പെട്ടതായി തോന്നിയിട്ടുണ്ട്..നല്ല പ്രകടനം നടത്തിയിട്ട് പോലും തുടർച്ചയായ അവസരങ്ങൾ ഇല്ലാത്ത അവസ്ഥ..




നീതിക്കും ന്വായത്തിനും വേണ്ടി പോരാടുന്ന യുവ ഓഫിസർ മാഫിയയാൽ " കൊല ചെയ്യപ്പെട്ട" തായി  പോലീസ്ഫോർസ് അറിയിച്ചപ്പോൾ മകൻ്റെ കൊലയാളികളെ തേടി ജയിലർ ആയി വിരമിച്ച രജനികാന്തിൻ്റെ പ്രതികാര യാത്രയാണ് നെൽസൺ എഴുതി സംവിധാനം ചെയ്ത സിനിമ പറയുന്നത്. ക്ലൈമാക്സ് അടുക്കുമ്പോൾ നമ്മുടെ ചിന്തകളെ ആകെ മാറ്റി മറിച്ചു സിനിമ മറ്റൊരു തലത്തിലേക്ക് പോകുന്നുണ്ട്. 

ജില്ലയിലും ഇൻഡിയനിലും ഒക്കെ നമ്മൾ കണ്ടത് ആണെങ്കിലും അല്പം സ്വല്പം നമ്മളെ സസ്പെൻസ് ആക്കി കൊണ്ടാണ് എന്ന് മാത്രം.







മോഹൻലാൽ,ശിവരാജ് കുമാർ,ജാക്കി ഷെറോഫ്,സുനിൽ എന്നിവർ ഈ സിനിമയിൽ എന്തിന് അഭിനയിച്ചു എന്നത് ചോദ്യ ചിഹ്നമായി തോന്നുമെങ്കിലും ഓരോരുത്തരുടെ ഇൻ്ററോ തിയേറ്റർ ഇളക്കി മറികുന്നുണ്ട്.അത് തന്നെ ആയിരിക്കുമോ അണിയറക്കാരുടെ ഉദ്ദേശവും...?അവർക്കിത് കൊണ്ട് വലിയ നേട്ടം ഒന്നും ഇല്ലെങ്കിലും സിനിമയ്ക്ക് അത് വലിയ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്.


പ്ര.മോ.ദി.സം


1 comment:

  1. Feeling like watching the filing … No partial review.. great 👍🏻

    ReplyDelete