Monday, August 21, 2023

ജയിലർ




തലൈവൻ്റേ ജയിലർ റിക്കാർഡ് തകർത്തു കലക്ഷൻ വാരുമ്പോൾ മലയാളത്തിൽ ഒരു കുഞ്ഞു ജയിലർ പടവെട്ടുന്നുണ്ട്. യാദൃ്ചികമായി രണ്ടും ഒരേ ദിവസമാണ് റിലീസ്  നിശ്ചയിച്ചു എങ്കിലും തിയേറ്റർ കിട്ടാത്തത് കൊണ്ടാണ് ഈ ആഴ്ച വന്നത്.



നമ്മുടെ ജയിലിൽ കൃഷി ,ഭക്ഷണം ,മറ്റു കൈ തൊഴിലുകൾ എന്നിവ ഇപ്പൊൾ വലിയ ബിസിനെസ്സ് ആയി വളർന്നു വന്നു എങ്കിലും ഒരമ്പത് അറുപത്  കാലത്ത് അതിനെ കുറിച്ച് ചിന്തിച്ചു പോലും ഉണ്ടാകില്ല.പക്ഷേ അങ്ങിനെ ചിന്തിച്ചു പ്രവർത്തിച്ച ഒരാള് ഉണ്ടായിരുന്നു.



ശാന്താറാം എന്ന ജയിലർ തന്നെ ഉപദ്രവിച്ചു എങ്കില് പോലും കൊലയാളികളായ അഞ്ച് കുറ്റവാളികളെ അവരുടെ മനസ്സിൽ ഉള്ള രാക്ഷസരെ കൊന്നു  വെറുപ്പും പകയും മാറ്റി മനുഷ്യരായി മാറ്റുവാൻ വേണ്ടിയുള്ള പരീക്ഷണാർഥം അവരെ കൂട്ടി വേറെ ഒരു സ്ഥലത്തേക്ക് വരികയാണ്.



മേലുദ്യോഗസ്ഥർ എതിർത്തിട്ടും  അവരെ പറഞ്ഞു മനസ്സിലാക്കി കുറ്റവാളികളെ കൂട്ടി  അവിടെ കൃഷി ആരംഭിക്കുകയാണ്.. നല്ല കൃഷിക്കാർ ആയി അവർ മാറിയെങ്കിലും  നല്ല വിളവുകൾ കിട്ടിയെങ്കിലും മനസ്സിൽ ഇല്ലെന്ന് കരുതിയ  പകയും വിദ്ദേഷവുമൊക്കെ ചില അവസരങ്ങളിൽ പുറത്തേക്ക് വരുന്നത് ജയിലർക്ക് തലവേദന ആകുകയാണ്.




ധ്യാൻ ശ്രീനിവാസൻ നായകൻ ആവുന്ന  പഴയകാല കഥ പറയുന്ന ചിത്രത്തിന് ബി ജി എം ,പാട്ടുകൾ ഒക്കെ നിലവാരം പുലർത്തി..



പ്ര .മോ.ദി. സം 


No comments:

Post a Comment