രണ്ടു മൂന്നു വർഷൻമുന്നെ ആണെന്ന് തോന്നുന്നു..ഇന്ത്യയിൽ ഒരു നിയമം പ്രാബല്യത്തിൽ വന്നു...തെരുവിലെ അനാഥ കുട്ടികൾക്ക് അടക്കം പതിനാല് വയസ്സുള്ള വരെ ഉള്ള ആർക്കും വിദ്യാഭ്യാസം ആവശ്യമെങ്കിൽ അടുത്തുള്ള സ്കൂളിൽ പ്രവേശനം നൽകണം എന്നൊരു നിയമം.
ഇതിന് പല നൂലാമാലകളിൽ കൂട്ടി കെട്ടി നിയമം ഒക്കെ സ്കൂൾ അധികൃതർ പറയും എങ്കിലും ഇത് വളരെ ലളിതമായ പ്രവേശനം തന്നെയാണ്..അത് കൃത്യമായി ഈ ചിത്രം പറയുന്നുണ്ട്. അതിനു സിനിമ ചുമതലപ്പെടുത്തിയത് ആദരണീയനായ കോടിയേരിയുടെ പുത്രൻ ബിനീഷിൻ്റെ കഥാപാത്രത്തെ ആണ്.
അതുനും കാരണമുണ്ട്..നമ്മുടെ നാട്ടിൽ ഇടതുപക്ഷ സർകാർ ആണ് ഇന്ത്യയിൽ തന്നെ അത് കൂടുതൽ ഫലവത്തായി ചെയ്തത്...അത് കൊണ്ട് തന്നെ ഇന്ന് കൊച്ചിയിൽ മാത്രം നാലായിരം കൂടുതൽ കുട്ടികൾക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. സർക്കാരിന് ചെയ്യാൻ പറ്റിയ അഭിനന്ദനീയം ആയ കാര്യം തന്നെ ആണ്.
തെരുവിൽ അലഞ്ഞു തിരിഞ്ഞ് വെയ്സ്റ്റ് സാധനങ്ങൾ വിറ്റു ജീവിക്കുന്ന കുട്ടികൾക്ക് സ്കൂൾ ബാഗ് വഴിയിൽ നിന്നും വീണു കിട്ടുമ്പോൾ" പഠിക്കണം" എന്ന ബോധം ഉണ്ടാകുന്നു..
തലമുറകൾ ആയി സ്കൂൾ കാണാത്ത തമിഴ് കുടുംബത്തിൻ്റെ സ്കൂൾ പ്രവേശന വെല്ലുവിളികൾ ആണ് ചിത്രം പറയുന്നത്.ലെനയും കുട്ടികളും ചെയ്ത തമിഴ് നാടോടി വേഷം ശ്രദ്ധ പിടിച്ചു പറ്റുന്ന വിധമാണ്..
പ്ര .മോ .ദി .സം
No comments:
Post a Comment