ഇന്ന് നമ്മുടെ ജീവിതത്തിൻ്റെ സമ്പാദ്യം മുഴുവൻ പ്രതീക്ഷിക്കാതെ നഷ്ടപ്പെട്ടു പോകുന്നത് ഓർക്കാപ്പുറത്ത് പിടികൂടുന്ന രോഗങ്ങളും അതിനു ചികിത്സിക്കുന്ന ആശുപത്രികളും കാരണമാണ്.
ഇൻഷുറൻസ് കമ്പനികളും മറ്റും നമ്മുടെ സഹായത്തിനു പലപ്പോഴും ഒരു പരിധി വരെ എത്തും എങ്കിലും അത് ചുരുങ്ങിയ ശതമാനം ജനങ്ങൾക്ക് മാത്രമേ സഹായകരമാകുന്നുള്ളൂ.
സര്ക്കാര് ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും സഹായകരമാകുന്ന പദ്ധതി നമ്മുടെ സര്ക്കാര് കൊണ്ട് വന്നു എങ്കിലും അത് കൃത്യമായ പിരിവുകൾ അവരിൽ നിന്നും ഈടാക്കുന്നു എന്നല്ലാതെ മുഴുവൻ ഫലം അവർക്ക് കിട്ടാൻ വേണ്ടുന്ന കാര്യങ്ങളിൽ ഇപ്പോഴും അമാന്തം കാണിക്കുന്നു..അത് കൊണ്ട് തന്നെ പല ആശുപത്രികൾക്കും ഇപ്പോഴും കൺഫ്യുഷൻസ് തന്നെയാണ്.സർക്കാരിൻ്റെ നിസംഗത ചിലർ മുതലെടുക്കുന്നു.
ഈ കാര്യങ്ങളുമായി ഈ ചിത്രത്തിന് ബന്ധമില്ല എങ്കിൽ കൂടി ആശുപത്രിയിൽ ആയിപോയ കുറേപ്പേർ പണത്തിന് ബുദ്ധിമുട്ടുന്നത് വിഷയമായി വരുന്നുണ്ട്.
പ്രണയ നൈരാശ്യം കൊണ്ട് ആത്മഹത്യക്ക് ശ്രമിച്ച രണ്ടുപേർ ആസ്പത്രിയിൽ വെച്ച് കൂട്ടാവുന്നൂ....പക്ഷേ വീണ്ടും ആപത്തിൽ ചെന്ന് പെടുത്തുന്നത് കണ്ട് അവൾക്ക് പ്രണയത്തോട് താല്പര്യം ഇല്ലാതാവുന്നു.
ഹൃദയ വാൽവ് സർജറി ചെയ്യുവാൻ പണമില്ലാത്ത ദമ്പതികൾ പണത്തിന് വേണ്ടി നെട്ടോട്ടം ഓടുന്നു...നല്ല നിലയിൽ ഉള്ള മകൻ ഉണ്ടെങ്കിലും തിരക്കിൽ അച്ഛനമ്മമാരെ ശ്രദ്ധിക്കുവാൻ പറ്റാത്തത് കൊണ്ട് അവരും അവനെ അറിയിക്കുന്നില്ല.
ഒരിക്കലും ഭേദം ആകില്ലെങ്കിലും മരണത്തിലേക്ക് അടുക്കുന്ന കൂട്ടുകാരിക്ക് വേണ്ടി പരമാവധി ചികിത്സ കൊടുക്കാൻ ശ്രമിക്കുന്ന ഭർത്താവ്....അവള് ഗർഭിണിയാണ് എന്നറിയുമ്പോൾ കൊച്ചിന് വേണ്ടി ജീവിക്കാൻ കൊതിച്ചവർ..
ഇവരുടെ കഥയാണ് സിനിമ..ഫ്രഷ് മുഖങ്ങൾ കൂടുതലായി അഭിനയിച്ച സിനിമ ചില മനുഷ്യ നന്മകള് നമ്മെ കാണിക്കുന്നുണ്ട്.
പ്ര .മോ.ദി.സം
No comments:
Post a Comment