മാങ്ങ എറിഞ്ഞു വീഴുത്തുമ്പോൾ കൂടെ മാവിൽ ഒളിച്ചിരുന്ന കള്ളൻ കൂടി താഴെ വീണത് കൊണ്ട് പത്ത് വയസ്സുകാരൻ കള്ളനെ പിടിക്കാൻ പറ്റിയ പോലീസ് ആകണം എന്ന് ആഗ്രഹിച്ച വീട്ട്കാരുടെ നിർബ്ബന്ധം കൊണ്ട് മാത്രം പോലീസ് സേനയിൽ ചേർന്നവനും കർക്കശ സ്വഭാവത്തിൽ കൂടി എല്ലാവരെയും വെറുപ്പിച്ചു കേസുകൾ വിജയകരമായി കൈകാര്യം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനും കൂടി ഒരു സീരീസ് കില്ലറെ പൂട്ടാൻ പോകുന്ന കഥയാണ് ഇത്.
അടുത്ത കാലത്ത് വന്ന ബെസ്റ്റ് ക്രൈം ത്രില്ലെർ ആയതു കൊണ്ട് കാണാൻ തിയേറ്ററിൽ പോയപ്പോൾ ഇതിന് പകരം മറ്റൊരു "ചളി" സിനിമ ചാർട്ട് ചെയ്തത് കണ്ടപ്പോ മനസ്സിലായി , ഇവിടെ കുറേപ്പേർ രോമാഞ്ചം കൊള്ളുന്ന കൂതറ സിനിമകൾ എങ്ങിനെയാണ് കോടി ക്ലബ്ബിൽ കയറി പോകുന്നത് എന്ന്..
തുടക്കം മുതൽ ഒടുക്കം വരെ നമ്മളെ ത്രസിപ്പിക്കുന്ന കുറ്റാന്വേഷണ ചിത്രം തന്നെയാണിത്..അശോക് ശേൽവനും ശരത് കുമാറും ചേർന്നുള്ള കോംബിനേഷൻ നല്ലവണ്ണം വർക്ഔട്ട് ആയതു കൊണ്ട് തന്നെ മൊത്തത്തിൽ ആസ്വദിച്ചു കാണാം.
ഒരാളുടെ പിറകെ സഞ്ചരിച്ചു മറ്റൊരാളിൽ എത്തുന്ന തനതു രീതിയാണ് പരീക്ഷിച്ചത് എങ്കിലും ബി ജി എം ൻ്റെ സഹായത്തോടെ നല്ലൊരു ത്രില്ലർ കാണാൻ പറ്റും.
പ്ര.മോ.ദി.സം
No comments:
Post a Comment