Thursday, August 17, 2023

മറിയം



ജീവിതത്തിൽ സംഭവിച്ചു പോകുന്ന ദുരന്തങ്ങൾക്ക് മുന്നിൽ മനസ്സും ശരീരവും ക്ഷീണിച്ചു പോകുന്നവരാണ് നമ്മൾ..ലഹരി കീഴ്പ്പെടുത്തി കളഞ്ഞ യുവത്വം ഒരു പെണ്ണിനെ കടിച്ചു കീറിയപ്പോൾ അവൾക്ക് കയ്യിൽ നിന്നും വഴുതി പോയത്  ഐഎഎസ് എന്ന വലിയ സ്വപ്നങ്ങൾ ആയിരുന്നു.







ആശ്രയം നൽകിയ "ചാചനും' ഡോക്ടറും പോലീസ് ഉദ്യോഗസ്ഥനും അച്ഛനും സഹോദരനും അവൾക്ക് നൽകിയ പിന്തുണ അവളെ പഠിച്ചു അവളുടെ സ്വപ്നം സഫലീകരികുവാൻ സഹായിച്ചു..






പിന്നീട്  കലക്റ്റർ  ആയ അവെളഴുതിയ  അവളുടെ  അനുഭവകഥ അവളെ പോലെ ജീവിത യാത്രയിൽ ഫുൾ സ്റ്റോപ്പ് ആയിപോയ് സഹോദരിമാർക്ക് സമർപ്പിക്കുന്നു. ക്ലൈമാക്സ് പ്രതീക്ഷിച്ചത് തന്നെ ആയിരുന്നു താനും.






ചാച്ചൻ ആയി അഭിനയിച്ച വ്യക്തി തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്...എടുത്താൽ പൊങ്ങാത്ത ഭാരമാണ് നായികക്ക് നൽകിയത്..മറ്റുള്ളവരും പന്തം കണ്ട പെരുച്ചാഴി അവസ്ഥയാണ് അഭിനയത്തിൽ അത് കൊണ്ടുതന്നെ മുഖ്യമായും സിനിമ  വെറുപ്പിക്കുന്ന അവസ്ഥയാണ്.


പ്ര.മോ.ദി.സം 

No comments:

Post a Comment