ഒരിക്കലും വരില്ലെന്ന് അറിയാമായിരുന്നിട്ടും തനിക്ക് പറയേണ്ട കാര്യങ്ങളിൽ വീഴ്ച വരുത്താതെ ഒരു ദിവസം ഒരു കാര്യം മാത്രമേ പറയാവൂ എന്ന് അയാള് ചട്ടം കെട്ടിയത് കൊണ്ട് മാത്രം ഓരോ ദിവസവും ഓരോ കാര്യം മാത്രം ഇലൻ്റിണ്ടിൽ എഴുതി അയക്കേണ്ട മേൽവിലാസം അറിയാതെ സൂക്ഷിക്കുകയാണ് വേദ..
ബാൻഡ്നു വേണ്ടി ഉപയോഗിച്ച കവിത മറ്റൊരാൾ അവകാശം സ്ഥാപിച്ചപ്പോൾ ശരിയായ കവിയെ തേടിയുള്ള അവരുടെ യാത്ര വേദയില് എത്തി നിൽക്കുന്നു.
എഴുതിയ കവിതയും എഴുതാൻ ഉള്ള സാഹചര്യവും മറ്റും അവരുടെ കഥ കാമ്പസിൻ്റെ കഥയായി മാറുമ്പോൾ അതിനുള്ളിലെ സൗഹൃദവും പ്രേമവും രാഷ്ട്രീയവും ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ കടന്നു വന്നു നല്ലൊരു ഫീൽ ഗുഡ് മൂവി ആയിമാറു ന്നൂ.
കാമ്പസ്സിൽ ഉള്ള അടിപിടിക്കിടയിൽ പുറത്ത് നിന്ന് ഭീകര ഗുണ്ടകൾ വന്നിട്ടും അത് കുട്ടികളോ അധ്യാപകരോ അറിയുന്നുമില്ല അവരെ എതിർക്കുന്നത് ചിലർ മാത്രമെന്നതും കല്ലുകടി ആയി മാറുന്നുണ്ട്.
ക്യാരക്ടർ തിരഞ്ഞെടുപ്പിൽ എ പ്പോഴും പിശുക്ക് കാട്ടുന്ന രജീഷ വിജയൻ്റെ അടുപ്പിച്ച് അടുപ്പിച്ച് മൂന്ന് നാല് സിനിമകൾ പുറത്തിറങ്ങിയത് ആദ്യമായിട്ട് ആയിരിക്കും.
പ്ര.മോ.ദി.സം
No comments:
Post a Comment