ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് ഗാന്ധിജിയുടെ അഹിംസ കൊണ്ട് മാത്രമല്ല സുഭാഷ് ചന്ദ്രബോസ് ആഹ്വാനം ചെയ്ത
"നിങൾ രക്തം തരൂ ഞങ്ങൾ സ്വാതന്ത്രം ," തരാം എന്ന ആഹ്വാനം കൊണ്ട് ആദ്ദേഹത്തിൻ്റെ ആർമിയിലേക്ക് ആകർഷിക്കപ്പെട്ടു പോരാടിയ യുവരക്തം കൊണ്ട് കൂടിയാണ്.
ഈ ചിത്രത്തിൽ പറയുന്ന ഇത് പരമാർത്ഥം ആയിരിക്കാം..അങ്ങിനെ അനേകം പേർ വിസ്മരിക്കപ്പെട്ട് ചിലർ ഹീറോ ആയി മാറിയിരിക്കും. യുദ്ധവും സമരവും അങ്ങിനെയാണ് ...എല്ലാവർക്കും വീരൻ ആകുവാൻ കഴിയില്ല..യുദ്ധവും സമരവും ഒരു തരം ഒന്നിച്ചുള്ളവരെ കൂടി അടിച്ചമർത്തി ശത്രു വിനെ നേരിട്ട് മുന്നോട്ട് ഉള്ള പ്രയാണം തന്നെയാണ്.
ഇന്ത്യൻ റോ ഏജൻസിയിൽ നിന്നും കാണാതെ പോകുന്ന സുഭാഷ്ജീയുടെ ഫയൽ ശത്രുക്കൾ അതിലെ രഹസ്യങ്ങൾ ചോർത്തപ്പെടുന്ന അവസരത്തിൽ അത് കണ്ട് പിടിക്കുവാൻ വേണ്ടിയും രാജ്യത്തെ ഒറ്റ് കൊടുക്കുന്ന ഉദ്യോഗസ്ഥരെയും തേടിയുള്ള നാൽവർ സംഘത്തിൻ്റെ യാത്രയുടെ കഥയാണിത്.
കബീർ എന്ന ഭീകരനാൽ നാടിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ട് സേന അദ്ദേഹത്തെ വധിക്കുന്നു. എങ്കിലും വർഷങ്ങൾ കഴിഞ്ഞു വീണ്ടുമയാൾ നാടിനെത്തിരെ സന്ദേശം അയച്ചു ആക്രമണം ആരംഭിക്കുന്നു.
കൊന്നു തള്ളി എന്ന് പറയുന്ന ഭീകരൻ എങ്ങിനെ പുനർ അവതരിച്ചു എന്നതടക്കം ഉള്ള കാര്യങ്ങളിൽ അധികാരികൾ അന്വേഷണം ആരംഭിക്കുകയാണ്.
പതിവ് മസാലകൾ ചേർത്ത് ഉണ്ടാക്കിയ പതിവ് കഥയുള്ള റോയുടെ ലേബലിൽ ഒരു പതിവ് അന്വേഷണ ചിത്രം .
പ്ര.മോ ദി.സം
No comments:
Post a Comment