നമ്മുടെ ജീവിതം കുറെയേറെ നുണകൾ കൊണ്ട് പൊതിഞ്ഞു മൂടി വെച്ചിരിക്കുന്നത് കൊണ്ടാണ് ചിലപ്പോൾ കുടുംബത്തിലും സമൂഹത്തിലും നമ്മൾ നല്ല പിള്ളയായി തുടരുന്നത്.
ഗള്ഫിലെ താമസിക്കുന്ന ഫ്ളാറ്റിൽ അഗ്നിബാധ ഉണ്ടായതിനെ തുടർന്ന് കുറെയേറെ സുഹൃത്തുക്കൾ ഒരു വീട്ടിൽ ഒന്നിച്ചു കഴിയാൻ ഇടവരുന്നൂ..ഫ്ളാറ്റിലെ പ്രശ്നങ്ങൾ മാറി പോയെങ്കിലും താമസിക്കുന്ന വീട്ടിൽ ഉള്ളവരുടെ പത്താം വിവാഹ വാർഷികത്തിന് അവർ വീണ്ടും ഒത്തുകൂടുന്നു.
അവിടെ വെച്ച് അവർ തമാശക്ക് തുടങ്ങുന്ന ചെറിയൊരു ഗെയിം അവരിലെ പല നുണകളും പുറത്ത് കൊണ്ട് വരുന്നതും അത് ബന്ധങ്ങളിൽ എങ്ങിനെ ബാധിക്കുന്നു എന്നതാണ് കഥ.
സലിം അഹമ്മദ് നിർമാതാവിൻ്റെ വേഷത്തിൽ വരുന്ന ചിത്രം ഒരു മുൻകാല മോഹൻലാൽ ചിത്രത്തിൽ നിന്നും പ്രചോദനം തീർച്ചയായും ഉൽകൊണ്ടിട്ടുണ്ട്.
ബോറടി നൽകാതെ പുതിയ കുറെമുഖങ്ങൾ കൂടി ഉൾപ്പെടുത്തി നല്ലൊരു സിനിമ തന്നതിന് അണിയറക്കാർ അഭിനന്ദനം അർഹിക്കുന്നു.
പ്ര.മോ.ദി.സം
No comments:
Post a Comment