കൊവിദ് മഹാമാരിക്ക് ശേഷം ബോളിവുഡ് കലക്ഷൻ ദുരന്തത്തിൻ്റെ പിടിയിൽ ആയിരുന്നു..പത്താനും പിന്നെ ഗദ്ധർ 2, ഒ എം ജീ 2 എന്നിവ ഒരുവിധം രക്ഷപ്പെടുത്തി എങ്കിലും പഴയ പ്രതാപം ഇതുവരെ കിട്ടിയിട്ടില്ല.
സൽമാൻ ഖാൻ എന്ന സൂപ്പർ സ്റ്റാർ സിനിമ ആയിട്ട് പോലും ഈ ചിത്രത്തെ കുറിച്ച് വലിയ കേട്ടറിവും ഉണ്ടായിരുന്നില്ല. തുടക്ക കാലം തൊട്ടു മനസ്സിലെ വിഗ്രഹം ഒന്നായിരുന്നതിനാൽ എന്തായാലും ചിത്രം കാണാൻ തോന്നി.
മൂന്ന് കൂടപ്പിറപ്പുകൾക്ക് വേണ്ടി കല്യാണം പോലും കഴിക്കാതെ ജീവിക്കുന്ന ഭായ് കല്യാണം കഴിച്ചാൽ മാത്രമേ പ്രണയിനി കൾ ഉള്ള അവർക്ക് കല്യാണം കഴിക്കുവാൻ പറ്റൂ എന്ന തിരിച്ചറിവിൽ ഭായ്യിക്ക് പ്രേമം കണ്ടെത്തുന്നു.
കണ്ടെത്തിയ പെൺകുട്ടിയെ തേടി അവളെ കൊല്ലുവാൻ വേണ്ടി കുറേപ്പേർ ഉണ്ടെന്ന തിരിച്ചറിവിൽ അവളുടെ രക്ഷയ്ക്കായി സഹോദരന്മാർ കൂടെ നിൽക്കുന്നു.
അവളുടെ നാട്ടിലും വീട്ടിലും ആക്രമികൾ പിന്തുടർന്നപ്പോൾ അവളെയും കുടുംബത്തെയും ആക്രമിക്കുവാൻ ഉണ്ടായ കാരണം അവർക്ക് മനസ്സിലാകുന്നു.ചില സത്യങ്ങളും..
പതിവ് സൽമാൻ ചിത്രങ്ങളിലെ പോലെ ഗാനങ്ങളും സ്റ്റണ്ട് രംഗങ്ങൾ കൊണ്ടും സമ്പന്നമായ ചിത്രത്തിൽ ഇടവേളക്ക് ശേഷം തെലുഗു നാട്ടിലെ കഥ പറയുന്നത് കൊണ്ട് തെലുഗു സംഭാഷണങ്ങളും തെലുഗു നടന്മാരും പ്രത്യക്ഷപ്പെടുന്നു.
പ്ര.മോ.ദി.സം
No comments:
Post a Comment