ആദ്യം ഹോസ്പിറ്റല് ആയും പിന്നെ ലോഡ്ജ് ആയും മാറിയ കെട്ടിടം വർഷങ്ങൾക്ക് ശേഷം വീണ്ടും പഴയ പേരിൽ തന്നെ പുതിയ ഹോസ്പിറ്റൽ ആയി പുതിയ മാനേജ്മെൻ്റ് കീഴിൽ ആരംഭിക്കുന്നു.
അറ്റകുറ്റ പണികൾ തൊട്ടു അസാധാരണമായ സംഭവ വികാസങ്ങൾ അവിടെ ഉണ്ടാകുന്നു.പിന്നീട് പ്രവർത്തനമാരംഭിച്ച സമയത്തും പല വിധ പ്രശ്നങ്ങൾ ഹോസ്പിറ്റലിൽ ഉണ്ടാകുന്നു.
ഫാൻ്റസി കലർത്തി പറയുന്ന കഥ വിശ്വസനീയമായ രീതിയിൽ രസകരമായി പറഞ്ഞു എങ്കിലും ക്ലൈമാക്സ് എത്തുമ്പോൾ കൈവിട്ടു പോയി നമ്മളെ രസ ചരടിൽ നിന്നും മാറ്റി നിർത്തുകയാണ്.
ബാബുരാജ് നിറഞ്ഞാടിയ ചിത്രത്തിൽ അവസാനത്തെ അര മണിക്കൂർ " മോതിര കഥ" പറയാതെ മറ്റെന്തെങ്കിലും കൊണ്ട് വന്നു എങ്കിൽ സിനിമയുടെ തലവര തന്നെ മാറിയേനെ..മൊതിരത്തിന് വേണ്ടിയുള്ള അവസാന രംഗങ്ങൾ മൊത്തത്തിൽ സിനിമയുടെ ശോഭ കെടുത്തി.
പ്ര.മോ.ദി.സം
No comments:
Post a Comment