മനു ചരിതം
മനു മിടുക്കനായിരുന്നു. യൂണിവേഴ്സിറ്റി ടോപ്പർ ആയിരുന്നു.. ഐ ഐ ട്ടി യില് പ്രവേശനം കിട്ടിയിട്ടും തനിക്ക് ഇഷ്ട്ടപെട്ട പെണ്കുട്ടിക്ക് അവിടെ കിട്ടാത്തത് കൊണ്ട് അവള് പഠിക്കുന്ന കോളേജിൽ അഡ്മിഷൻ വാങ്ങി അവളോടൊപ്പം പഠിക്കുന്നു.
കോളേജ് അധികൃതർ അവൻ്റെ ഭാവിക്ക് വേണ്ടി ഐ ഐ ട്ടി യില് പോയി ചേരുവാൻ നിർബന്ധിച്ചിട്ടും പ്രേമം തലക്ക് പിടിച്ച അവൻ അവിടെ തുടരുന്നു എങ്കിലും പ്രോജക്ട് വർക്കും മറ്റും ചെയ്തു കോളേജിൻ്റെ അന്തസ്സ് ഉയർത്തുന്നു.
ചില എതിർപ്പുകൾ ഉണ്ടായിട്ടും മതവും ജാതിയും നോക്കാതെ കല്യാണം വീട്ടുകാർ ഉറപ്പിച്ചു എങ്കിലും ഒരു അടിപിടിയിൽ കുടുങ്ങി ബന്ധം വേർപെട്ട് പോകുന്നു..അവളെ വേറെ ആളിന് കല്യാണം കഴിച്ചു കൊടുക്കുന്നത് കൊണ്ട് മനു വിൻ്റെ ജീവിതം മാറി മറിയുന്നു.കുടിയിലും വലിയിലും അകപ്പെട്ടു പോകുന്നത് കൊണ്ട് അവനെ രക്ഷപ്പെടുത്തി എടുക്കാൻ കൂട്ടുകാർ ശ്രമിക്കുന്നു.
പല പെണ്ണ് കുട്ടികൾ ജീവിതത്തിൽ കടന്നു വന്നു എങ്കിലും ഒരാളുമായും സെറ്റ് ആയി പോകുവാൻ അവനു കഴിയുന്നില്ല..ആദ്യത്തെ പെണ്ണ് മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് കൊണ്ട് തന്നെ അവനു ആരെയും ഇഷ്ടപ്പെടുന്നില്ല.
അവസാനം അവനു ഇഷ്ട്ടപെട്ട കുട്ടിയെ കണ്ട് പിടിച്ചു എങ്കിലും ചില കാര്യങ്ങളിൽ ഇടപെട്ട് ഗുണ്ടയായി അറിയപ്പെട്ടത് കൊണ്ട് വീട്ടുകാർ എതിർക്കുന്നു...
മനു വീണ്ടും മോശം പ്രവർത്തികളിൽ പെട്ട് നശിക്കുമ്പോൾ അവനെ രക്ഷപെടുത്താൻ ഉള്ള ശ്രമമാണ് മനു ചരിതം എന്ന മൊഴിമാറ്റ സിനിമ
പ്ര .മോ. ദി. സം
No comments:
Post a Comment