കെട്ടി കൊണ്ട് വന്ന അവസരത്തിൽ പൊണ്ടാട്ടി കുടുംബത്തിലെ ഓരോരുത്തരെ പരിചയപ്പെടുത്തുന്ന അവസരത്തിൽ ചോദിച്ചിരുന്നു..
"നിങ്ങളുടേത് വലിയ കുടുംബം ആണല്ലോ ഇവരെയൊക്കെ ഇങ്ങിനെ ഒറ്റ തവണ കണ്ടാൽ എങ്ങിനെ മനസ്സിൽ വെക്കും എന്ന്..."
ഈ സെൽവൻ കാണുന്നവൻ്റെ അവസ്ഥയും ഇത് തന്നെയാണ്..ഇതിലെ കഥാപാത്രങ്ങളെ ഒക്കെ മനസ്സിലാക്കി എടുക്കണം എങ്കിൽ രണ്ടുമൂന്നു തവണ എങ്കിലും സിനിമ കാണണം.
ഒന്ന് കണ്ടതിൻ്റെ ക്ഷീണം ഇപ്പോഴും ഉള്ളത് കൊണ്ട് തന്നെ തിയേറ്ററിൽ പോയി ഈ സിനിമ കാണാൻ തോന്നിയില്ല.. ഒ ടി ടീ ആവുമ്പോൾ സംശയം പെട്ടെന്ന് മാറ്റുവാൻ വിരലുകൾ മതിയല്ലോ..
ഒന്നാം ഭാഗത്തിൽ കഥാപാത്രങ്ങളെ ഒക്കെ ഒന്നിച്ചു ഇറക്കി കൺഫ്യൂഷൻ നൽകി എങ്കിലും ഈ ഭാഗത്തിൽ എല്ലാവരെയും വെടിപ്പായി പരിചയപ്പെടുത്തുന്ന രീതിയാണ് പരീക്ഷിച്ചത്..അത് കൊണ്ട് തന്നെ ഒന്നാം ഭാഗത്തിലെ കാഴ്ചയുടെ പ്രശ്നങ്ങൾ കുറെ മാറി കിട്ടിയിട്ടുണ്ട്..
രാജ്യവും പണവും സിംഹാസനവും ഒക്കെ കിട്ടിയാലും മനസ്സിൽ ആഗ്രഹിച്ചത് കിട്ടിയില്ല എങ്കിൽ എല്ലാം ഉപേക്ഷിച്ച് ജീവിതത്തിൽ നിന്ന് ഇറങ്ങി പോകുന്നത് ആണ് ഉചിതം എന്ന് ചിത്രം സൂചിപ്പിക്കുന്നു.
ബാഹുബലിയുടെ സ്വാധീനം നല്ല പോലെ തന്നെ ചിത്രത്തെ ബാധിച്ചിട്ടുണ്ട്..അത് കൊണ്ട് തന്നെ ബാഹുബലിയ്ക്ക് അപ്പുറം ചിന്തിക്കുന്ന പ്രേക്ഷകരെ ചിത്രം നിരാശരാക്കി കളഞ്ഞെക്കും..
പ്ര .മോ.ദി. സം
തേങ്ങ, ഒന്നുകിൽ കൽകിയുടെ നോവൽ വായിക്കുക അല്ലെങ്കിൽ മനസിരുത്തി സിനിമ കാണുക 😂
ReplyDelete