Monday, August 7, 2023

കൊറോണ ധവാൻ

 



മദ്യം ഒരു നാടിനെയും സമൂഹത്തെയും എങ്ങിനെയൊക്കെ ബാധിക്കും എന്നും നശിപ്പിക്കും എന്ന് തെളിവുകൾ അടക്കം കാണിച്ചു തരുന്ന സിനിമ ആണെങ്കിലും മിസ് കാസ്റ്റിംഗ് കൊണ്ടും അവതരണ രീതി കൊണ്ടും എങ്ങും എത്തുവാൻ ഇടയില്ല.




കൊറോണ പ്രമേയം ആയി അനവധി ചിത്രങ്ങൾ വന്നെങ്കിലും ഇനിയും അതിൻ്റെ ഒഴുക്ക് മലയാളത്തിൽ കഴിഞ്ഞിട്ടില്ല..കാലം തെറ്റി വന്നതാണോ അതോ എന്ത് കൊണ്ടോ ചിത്രം കാണുമ്പോൾ കൊറോണ കാലത്തിൻ്റെ ഒരു ഭീതി മനസ്സിൽ കിട്ടുന്നില്ല..കൊറോണ കാലത്തും നമ്മുടെ ഫോഴ്സ് ഒക്കെ ഒരുതരം കോമിക് ആയിട്ടാണ് ഇതിൽ കാണിച്ചിരിക്കുന്നത്.



കൂടാതെ കൊറോണയിൽ മദ്യത്തിന് മാത്രമാണ് പ്രശ്നം എന്ന രീതിയിൽ ആണ് സിനിമ കൊണ്ട് പോകുന്നതും..മാസ്ക് ,സോഷ്യൽ അകലങ്ങൾ എന്നിവയിൽ ഒക്കെ സംവിധായകന് പൂർണ ശ്രദ്ധ കൊടുക്കുവാൻ പറ്റിയില്ല.



ജവാൻ എന്ന ബ്രാൻഡ് മദ്യത്തിൻ്റെ പേരിൽ ആണ് സിനിമ ഉദ്ദേശിച്ചത് എങ്കിലും സെൻസർബോർഡ് അത് അനുവദിക്കാത്തത് കൊണ്ടാണ് ധവാൻ ആയി പോയത്.




മൊത്തത്തിൽ എന്തൊക്കെയോ കാണിച്ചു കൂട്ടി എവിടെയും എത്താതെ അവസാനിപ്പിക്കേണ്ടി വന്ന പോലെ ഒരു സിനിമ.ശക്തമായ ഒരു പ്രമേയം ആയിരുന്നിട്ടും അതു കൃത്യമായി സ്ക്രീനിലേക്ക് പകർത്തുവാൻ കഴിഞ്ഞില്ല


പ്ര. മോ. ദി .സം 

No comments:

Post a Comment