അക്കിനെനി കുടുംബത്തിൽ നിന്നാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല..ചെക്കന് മുത്തച്ഛൻ്റെ യോ അച്ചൻ്റെയ്യോ അമ്മയുടെയോ എന്തിന് ചെട്ടൻ്റെയോ പോലും ടാലൻ്റ് ഇല്ല. നമ്മുടെ മമ്മൂക്കക്ക് പോലും ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത പരാജയം കൊടുത്ത
കക്ഷിയുമാണ്.
അഖിൽ ഒക്കെ സിനിമ കുടുംബത്തിൽ ഉള്ളത് കൊണ്ട് മാത്രം അവസരം കിട്ടുന്ന ആളാണ്.ഇനി കുറെ അവസരങ്ങൾ ഒക്കെ കിട്ടി പയറ്റി തെളിയും എന്ന് കരുതാൻ ശ്രമിക്കാം.
അമേരിക്കയിൽ നിന്നും കല്യാണം കഴിക്കുവാൻ എത്തുന്ന പയ്യന് ഓരോ പെണ്ണ് കാണലും
തനിക്ക് ഇഷ്ട്ടപെട്ടു എങ്കിലും കുടുംബം റിജെക്റ്റ് ചെയ്ത പെണ്ണിൻ്റെ ഡയലോഗിൽ കൂടി ആകുമ്പോൾ ഓരോന്നായി ചീറ്റി പോകുന്നു.
കുടുംബം റിജെക്റ്റ് ചെയ്ത പെണ്ണിനോട് ഉള്ള ഇഷ്ട്ടം കൊണ്ട് അവനു പലതരം പ്രശ്നങ്ങളും നേരിടേണ്ടി വരുന്നു.
കല്യണത്തെ കുറിച്ചും പിന്നീട് ഉള്ള ജീവിതത്തെ കുറിച്ചും വ്യക്തമായ ധാരണയുള്ള അവൾക്ക് അവൻ്റെ ഇടപെടലുകൾ നിലപാടുകളിൽ വിശ്വാസം ഇല്ലാത്തത് കൊണ്ട് അവനെ ഇഷ്ട്ടപെട്ട ആളായി കരുതുവാൻ കഴിയുന്നില്ല.
അവളുടെ പ്രീതി പിടിച്ചു പറ്റുവാനുള്ള അവൻ്റെ "പരാക്രമങ്ങൾ" ആണ് ഈ ചിത്രത്തിൻ്റെ കഥ.
പ്ര.മോ.ദി.സം
No comments:
Post a Comment