ദുൽഖർ സൽമാൻ ഈ സിനിമയുടെ പ്രചാരണത്തിന് വന്നപ്പോൾ പറഞ്ഞ ഒരു കാര്യമുണ്ട്.
." ഈ സിനിമയുടെ ഹൈപ്പു കാണുമ്പോൾ എനിക്ക് വല്ലാതെ പേടിയാകുന്നു എന്ന്..."
സത്യത്തിൽ പേടി യാഥാർത്ഥ്യമായി..ഒരു സിനിമ ഇറങ്ങുന്നതിനു മുൻപ് തള്ളി തള്ളി വലിയ മലയുടെ മുകളിൽ കൊണ്ട് പോയി വെക്കും..ഉയരം കൂടും തോറും കാഴ്ചക്ക് ലഭിക്കുന്ന "സ്വാദും" കൂടും മാത്രമല്ല വീഴ്ചയുടെ ആഘാതവും എന്നത് കൂടി മനസ്സിൽ ഉണ്ടാവണം....വലിയത് എന്തോ ഉണ്ട് എന്ന് കരുതി ഇടിച്ചു കയറി കണ്ടവർക്ക് അത് കൊണ്ട് തന്നെ നിരാശ യായേക്കും സിനിമ മൊത്തത്തിൽ കൊള്ളാം എങ്കിലും...
ഒടിയൻ,ബീസ്റ്റ് ,സീറോ തുടങ്ങി അനേകം ചിത്രങ്ങൾക്ക് ഉണ്ടായ അനുഭവം അണിയറക്കാർ ഓർക്കേണ്ടത് ആയിരുന്നു..ഇതൊക്കെ തള്ളി മറിച്ചില്ല എങ്കിൽ നല്ലപോലെ ആസ്വദിക്കാവുന്ന സിനിമകൾ തന്നെ ആയിരുന്നു കൊത്തയിലെ രാജാവിനെ പോലെ...
നമ്മൾ പരീക്ഷക്ക് കുറെ പുസ്തകങ്ങൾ റഫർ ചെയ്യുന്നത് പോലെ അഭിലാഷ് ജോഷി കുറെയേറെ ഗ്യാങ്സ്റ്റർ സിനിമകൾ റഫർ ചെയ്തിട്ടുണ്ട്..അത് കൊണ്ട് തന്നെ കുറെ സിനിമകളുടെ നിഴൽ ഈ ചിത്രത്തിൽ കാണാൻ കഴിയുന്നുണ്ട്..
എല്ലാ ഭാഷകളിലും ദുൽഖറിന് ആരാധകര് ഉള്ളത് കൊണ്ട് തന്നെ ഈ ചിത്രം പണംവാരും.. അത് ചിത്രത്തിൻ്റെ മേന്മ കൊണ്ടല്ലെന്ന് മാത്രം.ദുൽഖർ കയ്യും മെയ്യും മറന്ന് നന്നായി പെർഫോം ചെയ്തിട്ടുണ്ട്..അതിനുള്ള പ്രതിഫലം കിട്ടും
പ്ര.മോ.ദി.സം
No comments:
Post a Comment