ഒരേ പോലെ രൂപ സാദൃശ്യം ഉള്ള രണ്ടുപേരെ ഒരാള് ആണെന്ന് വിചാരിച്ചു ഒരു പെൺകുട്ടി സ്നേഹിക്കുന്നു.. ഒരാള് വലിയൊരു കമ്പനിയുടെ മുതലാളിയും മറ്റൊരാൾ സാധാരണക്കാരനും...
അബദ്ധം മനസ്സിലായപ്പോൾ അമ്മയോട് കാര്യം പറഞ്ഞപ്പോൾ രണ്ടു പേരോടും ഇടപഴകി ആരാണ് യോഗ്യനെന്ന് കണ്ടുപിടിക്കുവാൻ ഉള്ള ഉപദേശം സ്വീകരിക്കുന്നു. ആളെ തിരഞ്ഞെടുത്ത് മറ്റെ ആളോട് കാര്യം പറയുവാൻ ശ്രമിക്കുമ്പോൾ അയാൾക്ക് നേരെ ശത്രുക്കളുടെ ആക്രമണമുണ്ടാകുന്നു.. സഹായത്തിനു കാമുകി മറ്റെ ആളുടെ സഹായം തേടുന്നു..
പിന്നെയാണ് ധമാക്ക.മസാല കൂട്ടുകൾ ഒന്നും ഒഴിയാതെ എല്ലാം ചേരുംപടി ചേർത്ത തെലുഗു ചിത്രം.ആകാരം കൊണ്ട് സൗന്ദര്യം കൊണ്ട് നിലവിലെ ചോക്കളേറ്റ് നടന്മാരുന്മായി ഒരിക്കലും വിജയിക്കാൻ കഴിയില്ല എങ്കിലും പടവെട്ടി വർഷങ്ങളായി തെലുങ്കിലും സൗത്ത് ഇന്ത്യയിലും മാസ്സ് സ്റ്റാർ ആയി വളർന്ന രവിതേജ യുടെ സൂപ്പർ എൻ്റർടെയ്നർ.
വിജയ് ചിത്രങ്ങള് പോലെ ഫാൻസുകൾക്ക് വേണ്ടി മാത്രം,അവരെ രസിപ്പിക്കാൻ വേണ്ടി ചിത്രങ്ങൾ അവതരിപ്പിക്കുന്ന നടൻ..ഇതിലെ വില്ലനായി നമ്മുടെ ജയറാം മുഴുനീള വേഷം ചെയ്യുന്നുണ്ട്.
പ്ര .മോ.ദി.സം
No comments:
Post a Comment