തമിഴിൽ അണ്ണൻ, തങ്കച്ചി ,അണ്ണി,തായി പാശം ഭയങ്കര മാർക്കറ്റ് ഉള്ള വിഷയമാണ്..അത് കൊണ്ട് തന്നെ പല തമിഴു സിനിമയിലും നായകന് സഹോദരി,തായി നിർബന്ധം തന്നെയാണ്.അതുപോലെ ഉള്ള പാശത്തിൻറെ കഥയാണ് ജയം രവി നായകൻ ആയ ബ്രദർ.
സിനിമയിലും ജീവിതത്തിലും പരുങ്ങുന്ന ജയം രവിക്ക് ഒരു ബ്രേക്ക് നൽകുമെന്ന് കരുതിയ ചിത്രം തമിഴു നാട്ടിൽ കളക്ഷനിൽ മുന്നിൽ തന്നെ ഉണ്ടെങ്കിലും ജനങ്ങളെ എൻ്റർടെയിൻ ചെയ്യിക്കുന്നതിൽ വളരെ പിന്നിൽ ആണ്.
ഒരു സീരിയൽ നിലവാരത്തിൽ എടുത്ത ചിത്രത്തിൻ്റെ ചെറിയ ആശ്വാസം പതിവ് തമിഴു മുഖങ്ങളെ ക്യാരക്ടർ റോളിൽ നിന്നും മാറ്റി തെലുങ്ക് അഭിനേതാക്കളെ കൊണ്ട് വന്നു എന്നതാണ്.അല്ലെങ്കിൽ ജയം രവിയുടെ അച്ഛൻ്റെ റോള് ഒക്കെ പതിവ് പോലെ കൊടുത്ത് പ്രകാശ് രാജ് കുറച്ച് കൂടി വെറുപ്പിച്ചേനെ..
ഹാരിസ് ജയരാജ് എന്ന സംഗീത സംവിധായകൻ ഇപ്പൊൾ അല്പം ക്ഷീണത്തിൽ ആണെങ്കിലും ഇതിൽ ഒന്ന് രണ്ട് പാട്ട് കേൾക്കാൻ ഇമ്പം ഉള്ളതാക്കിയത് വലിയൊരു ആശ്വാസം തന്നെയാണ്.
എപ്പോഴും പ്രശ്നത്തിൽ ഇടപെട്ട് വീട്ടുകാർക്ക് പ്രശനം ഉണ്ടാക്കുന്ന സഹോദരനെ ന ന്നാക്കുവാൻ ഊട്ടിയിലെ കുടുംബത്തിലേക്ക് കൊണ്ടുപോയ സഹോദരിക്കു അവിടുത്തെ സ്വന്തം കുടുംബം കൂടി സഹോദരനെ കൊണ്ട് നഷ്ടപ്പെടുമ്പോൾ അത് തിരിച്ചു പിടിക്കാൻ ബ്രദർ കാട്ടുന്ന ശുഷ്കാന്തിയാണ് ചിത്രം പറയുന്നത്
പ്ര.മോ.ദി.സം