Tuesday, August 27, 2024

പാലും പഴവും

 

കഥയുമായി ഒരു ബന്ധവും ഇല്ലാത്ത എന്തെകിലും ടൈറ്റിൽ ഇട്ടു  മലയാളത്തിൽ സിനിമ ഇറക്കുന്നത് ഇപ്പൊൾ പതിവാണ്..അണിയറക്കാർ എന്തൊക്കെയോ ഊഹിച്ചിടുന്ന  പേരുകൾ സിനിമയുമായി കൂട്ടികെ ട്ടിയെടുക്കുവാൻ പലപ്പോഴും നമ്മൾ ബുദ്ധിമുട്ടും.





"വാഴ " എന്ന ടൈറ്റിലിൽ മലയാളത്തിലും തമിഴിലും സിനിമ വന്നപ്പോൾ തമിഴിൽ അതിനു തക്കതായ കാരണം ഉണ്ടായിരുന്നു.പക്ഷേ മലയാളത്തിൽ നമ്മൾ ഒന്നിനും കൊള്ളാത്ത എന്ന അർത്ഥം വരുന്ന കാര്യത്തിന് ആയിപ്പോയി.





 ഔട്ട് ഡേറ്റ് ആയ കാര്യങ്ങൾ കോർത്തിണക്കി ,ഒരു പക്ഷെ വർഷങ്ങൾക്ക് മുൻപ് എഴുതി വെച്ചു പൊടി പിടിച്ച കഥ ദാരിദ്യം മൂലം പോടിയോക്കെ കുടഞ്ഞു  അല്പസ്വല്പം മാറ്റങ്ങൾ വരുത്തി ഇപ്പൊൾ നടന്നത് എന്ന് കാണിക്കുവാൻ ഒരു വിഫല ശ്രമമോക്കെ നടക്കുന്നുണ്ട് എങ്കിലും അത് വി.കേ പ്രകാശിൻ്റെ മീര ജാസ്മിൻ സിനിമയിൽ നടപടിയാകുനില്ല.




ഇരുപത്തി മൂന്നുകാരൻ വാവയും മുപ്പത്തിമൂന്ന് കാരി സുമിയും ഫേസ്ബുക്ക് വഴി പരിചയപെട്ടു കല്യാണം കഴിക്കുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളും ആണ് ഇതിവൃത്തം.



കഥയായി പറയാൻ ഉണ്ടാക്കി എടുക്കുന്ന സംഭവങ്ങൾ നമുക്ക് അത്ര വേവില്ല എങ്കിൽ കൂടി സ്വന്തം ആശയും അഭിലാഷങ്ങളും മറ്റുള്ളവരുടെ സ്വാർഥതക്കു വേണ്ടി വീട്ടിനുള്ളിൽ അടച്ചു പൂട്ടപെട്ട യുവതിയുടെ സ്വാതന്ത്ര്യത്തിനു ശേഷമുള്ള എടുത്തു ചാട്ടമായി വിലയിരുത്തുവാൻ ചിലപ്പോൾ  കഴിഞ്ഞേക്കും.



എന്നാലും ബാങ്കിലെ ക്ലാർക്കിൻ്റെ ജോലിയൊക്കെ പുഷ്പം പോലെ കൊടുത്ത് കളയുന്നത് ഒക്കെ വിശ്വസിക്കുവാൻ അല്പം പ്രയാസം നേരിട്ടേക്കും. ചിരിപ്പിക്കാൻ വേണ്ടിയും ചില ശ്രമങ്ങൾ നടത്തുന്നുണ്ട് എങ്കിൽ കൂടിയും എഴുതിയ ആൾക്ക് മാത്രമേ ചിരി വരാൻ സാധ്യതയുള്ളൂ..


പ്ര.മോ.ദി.സം

No comments:

Post a Comment