Wednesday, August 21, 2024

നുണക്കുഴി

 


മുൻപ് , അധികം മുന്പള്ളതല്ല ഒരു ബാല   താരം മൂത്ത് യുവനടിയായ ആൾ പറഞ്ഞിരുന്നു ഫേസ് ബുക്ക് ഒക്കെ ആൻ്റി,അങ്കിൾമാരുടെയാണ് നമ്മുടേത് ഇൻസ്റ്റഗ്രാം, വാട്ട്സ് ആപ്പ് ഒക്കെയാണ് എന്ന്....കാരണം അത് പഴഞ്ചൻ ആയിപ്പോയി എന്നാണ് അവർ ഉദ്ദേശിച്ചത്.ഒട്ടും അപ്ഡേറ്റ് അല്ല ഇപ്പൊൾ ഉള്ള ആൻ്റിയും അങ്കിളും എന്ന്...അത് കൊണ്ടാണ് യുവാക്കൾ. മാത്രം ന്യൂ ജെൻ  സിനിമ കാണാൻ തിയേറ്ററിൽ കയറുന്നത് എന്നും


ഗുരുവായൂർ അമ്പലനടയിൽ, നുണക്കുഴി തുടങ്ങിയ ചിത്രങ്ങൾ പുതുതലമുറ ആഘോഷിക്കുമ്പോൾ ഈ അങ്കിൾമാർക്കും ആൻ്റി മാർക്കും പറയുവാനുള്ളത് ഇതൊക്കെ എൺപത് തൊണ്ണൂറുകളിൽ പ്രിയദർശനും ,സത്യൻ അന്തിക്കാട്,ബാലുകിരിയത്ത് തുടങ്ങിയവർ പണ്ടെ നമുക്ക് കാണിച്ച് തന്നത് ആണെന്നാണ്. നിങ്ങൾക്ക് ഇതൊക്കെ ആസ്വദിക്കുവാൻ പണ്ട് കാലത്ത് ഉള്ള തീം കോപ്പി അടിച്ചു ഉപയോഗിക്കേണ്ടി വന്നു എന്ന് മാത്രം. ന്യൂ ജെൻ എന്ന രീതിയിൽ പടച്ചു വിടുന്നത് യുവാക്കൾക്കും മടുത്തു തുടങ്ങി.


ഇതിലെ കോമഡികൾ കണ്ട് പഴയ തലമുറക്ക് ചിരിവരാത്തത് അവർ അപ് ഡേറ്റ് ആയതുകൊണ്ടാണ്..കാരണം പത്ത് മുപ്പതു വർഷങ്ങൾക്കു മുൻപ് ഇതുപോലത്തെ ചിത്രങ്ങൾ അവർ പല  തവണ കണ്ട് കഴിഞ്ഞിരിക്കുന്നു.അതിൽ കണ്ട് ചിരിച്ച അത്രയും ഒന്നും ഇതിലൊന്നും ഇല്ല. അത് കൊണ്ട് തന്നെ അവർക്ക് ചിരിയും വരില്ല  ചിന്തയും വരില്ല. അല്ലാതെ ജീവിത പ്രാരാബ് ധങ്ങൾ കൊണ്ട് അവർ മസ്സിൽ പിടിച്ചു ഇരിക്കുന്നത് ഒന്നുമല്ല എന്ന് മനസ്സിലാക്കുക.


തിയേറ്ററിൽ ഓളം ഉണ്ടാക്കുന്ന ഇത്തരം ചിത്രങ്ങൾ മിനി സ്ക്രീനിൽ,ഓട്ടിട്ടി പ്ലാറ്റ്ഫോമിൽ വരുമ്പോൾ ശ്രദ്ധിക്കപെടാതെ പോകുന്നതും ഈ പറഞ്ഞവയിലെ മെയിൻ കാഴ്ചക്കാരായിട്ടുള്ള അങ്കിൾ ആൻ്റിമാർ തിരസ്കരികുന്നത് കൊണ്ട് തന്നെയാണ്.




ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ആയതുകൊണ്ട് തന്നെ ഇതിനെ പറ്റി വാ മുഴുക്കെ പറയാനും പബ്ലിസിറ്റി കൊടുത്ത് വർണ്ണന നൽകുവാനും വലിയൊരു ഫാൻ തന്നെ ഉണ്ടാകും...അതിൻ്റെ തള്ള് തന്നെയാണ് ഇപ്പൊൾ കാണുന്നത്..ഇത്തരം ചിത്രങ്ങൾ മുൻപ് കണ്ടിട്ടില്ലാത്തവർക്കു രസകരവും ഈ സീൻ പണ്ടെ "വിട്ടു" കഴിഞ്ഞവർക്ക്  ഒരു   തരം മടുപ്പും ആയിരിക്കും.


പ്ര.മോ.ദി.സം 


No comments:

Post a Comment