ഗുഡ് ബൈ ഡിയർ ഫ്രണ്ട് എന്ന് അർത്ഥം വരുന്ന ചിത്രം യാദൃശ് ചികമായി കണ്ടുമുട്ടി സുഹൃത്തുക്കൾ ആകുന്ന രണ്ടുപേരുടെ കഥ പറയുന്നു.
ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത അമ്മക്ക് ചികിത്സക്ക് പണം തരാമെന്ന് പറഞ്ഞ് പറ്റിച്ചു കൊണ്ടിരിക്കുന്ന സുഹൃത്തിനെ കാത്തു ബസ്സ്റ്റാൻഡിൽ നിൽക്കുമ്പോൾ പരിചയപ്പെട്ട ആള്മായി പ്രതീക്ഷയോടെ തിരുവനന്തപുരത്തേക്ക് പോകേണ്ടി വരുന്നു.
പണക്കാരനായ പുതിയ ചങ്ങാതിയൊടു പണം വാങ്ങാൻ പറ്റും എന്ന ചിന്തയിൽ അയാളോട് കൂടി പുറപ്പെടുന്നു എങ്കിലും വഴിയിൽ ഉടനീളം ഓരോ പ്രശ്നങ്ങളിൽ പെട്ട് പണം ചോദിക്കുവാൻ പറ്റാതെ വരുന്നു.ഓരോരോ അവസരത്തിലും അയാൾക്ക് മുന്നിൽ പല പ്രതിബന്ധങ്ങൾ ഉണ്ടാക്കുന്നു.
അപരിചിതരായ രണ്ടു പേര് സുഹൃത്തുകൾ ആകുന്നതും അവരുടെ ഒന്ന് രണ്ടു ദിവസത്തെ യാത്രയുടെ കഥയാണ് ചിത്രം.
ആസിഫ് അലി മികച്ച രീതിയിൽ തൻ്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എങ്കിലും സുരാജ് പലപ്പോഴും പതറി പോകുന്നുണ്ടായിരുന്നു. എപ്പോഴും ഒരേ മുഖഭാവത്തിൽ സിനിമയിൽ ഉടനീളം കഥാപാത്രം ആവശ്യപ്പെടുന്നില്ല എങ്കിൽ കൂടി അങ്ങനെയായായി പോയി എന്നതാണ് സത്യം.
ആഷിക് ഉസ്മാൻ നിർമിച്ചു നഹാസ് നാസർ സംവിധാനം ചെയ്ത ചിത്രത്തിന് പേര് പോലെ നമ്മളെ ആകർഷിക്കുവാൻ കഴിഞ്ഞിട്ടില്ല.
പ്ര.മോ.ദി.സം
No comments:
Post a Comment