Saturday, August 17, 2024

ശിലാലിഖിതങ്ങൾ (മനോരഥങ്ങൾ -4)

 



പ്രിയദർശൻ അപാര കഴിവുള്ള സംവിധായകൻ ആണ്..നല്ല കാമ്പുള്ള കഥ കിട്ടിയാൽ അതുകൊണ്ട് മായാജാലം കാണിക്കുവാൻ അദ്ദേഹത്തിന് അറിയാം.അതുകൊണ്ട് തന്നെയാണ് പല ഭാഷകളിൽ അദ്ദേഹത്തിന് ഹിറ്റുകൾ ഉണ്ടാക്കുവാൻ സാധിച്ചതും...





കാലാപാനി,കാഞ്ചിവരം തുടങ്ങിയ സിനിമകൾ എടുത്തു മായാജാലം കാണിച്ച ആദേഹം തന്നെയാണ് തച്ചോളി അമ്പാടിയും. ചിത്രവും ,കിലുക്കവും എടുത്തത്.കരിയറിൽ ചിലപ്പോൾ  ഒക്കെ പാളി പോകുന്നത് പ്രിയന് പതിവായിരുന്നു.എങ്കിലും ശക്തമായി തിരിച്ചു വരുവാനുള്ള കഴിവ് പലപ്പോഴും അദ്ദേഹത്തിൽ നിന്നും നമ്മൾ കണ്ടിട്ടുണ്ട്.





ഈ സീരീസിൽ രണ്ടു ചിത്രം ചെയ്തു എങ്കിലും കൂടുതൽ അദ്ദേഹത്തിൻ്റെ മികവ് കണ്ടത് ഈ ചിത്രത്തിൽ ആണ്.ബിജു മേനോൻ,ശിവദ്ധ ,ശാന്തി കൃഷ്ണ അഭിനയിച്ച ചിത്രം പറയുന്നത് ഗ്രാമത്തിൻ്റെ അവിശുദ്ധതയെ കുറിച്ചാണ്.





ഗ്രാമം എപ്പോഴും നമുക്ക് നന്മയുടെ പര്യായം ആണെങ്കിൽ കൂടി അതിലൊന്നും വലിയ കാര്യമില്ല എന്ന് എം. ടീ ശക്തമായി പറയുന്നു.ലോകത്ത് ഗ്രാമത്തിൽ മാത്രമല്ല എവിടെയും നല്ലവരും ചീത്തവരുമായ ജനങ്ങൾ ഉണ്ടെന്നുള്ളതാണ് യാഥാർത്ഥ്യം.




മരണത്തോട് മല്ലടിക്കുന്ന യുവതിക്ക് പേര് ദോഷം ഉണ്ടായത് കൊണ്ട് മാത്രം ഒരിറ്റു വെള്ളം കൊടുക്കാത്ത ഗ്രാമ വാസികൾ,എന്തിന് മറ്റു സഹായങ്ങൾ കൂടി ചെയ്യുവാൻ മിനക്കെടാതെ മരണം കാത്ത് കിടന്നപ്പോൾ നീറിയത് നഗരത്തിൽ നിന്നും വന്നവൾ ക്കു മാത്രമായിരുന്നു.


പ്ര.മോ.ദി.സം 


No comments:

Post a Comment