Thursday, August 22, 2024

തങ്കലാൻ

 

ബ്രിട്ടീഷ്  രാജ് ഉള്ള കാലത്തെ കഥയാണ് ഇത്തവണ പാ രഞ്ജിത്ത് എന്ന സംവിധായകൻ പറയുന്നത്..അദ്ദേഹത്തിൻ്റെ എല്ലാ ചിത്രങ്ങളിൽ ഉള്ളത് പോലെ ശക്തമായ രാഷ്ട്രീയത്തിൽ കൂടി പാർശ്വ വൽകരിക്കപെട്ട മനുഷ്യരുടെ കഥപറയുന്ന ചിത്രത്തിൽ വിക്രം,പാർവതി,മാളവിക,പശുപതി എന്നിവരാണ് മുഖ്യ വേഷത്തിൽ.



ഭാര്യക്കും മക്കൾക്കും ഒപ്പം കൃഷി ചെയ്തു അന്നന്നത്തെ ദിവസം കഴിക്കുന്ന തങ്കലാൻ ജന്മിമാരുടെ പിടിച്ചെടുക്കൽ കൊണ്ടും  വിദേശ ആക്രമണത്തിലും മറ്റും നഷ്ടപ്പെട്ടു പോയ സ്വന്തം കൃഷിഭൂമി തിരിച്ചു കിട്ടുവാനും അടിമ ജീവിതം നയിക്കുന്ന തന്നെ പോലെ ഉള്ളവരുടെ നന്മക്കും വേണ്ടി ബ്രിട്ടീഷ് കാരനായ ആൾക്ക് വേണ്ടി സ്വർണം തേടി പുറപ്പെടുന്നു. തങ്ക ലാൻ്റെ കുടുംബത്തിന് മാത്രമേ അതെ കുറിച്ച് അറിയൂ എന്ന വിശ്വാസം അവനും അവൻ്റെ കഥ അറിയുന്ന നാട്ടുകാർക്കും ഉണ്ട്.


തൻ്റെ ഗ്രാമത്തിന് അപ്പുറത്തുള്ള മലതാണ്ടിയാൽ അപ്പുറത്ത് ആരതീ എന്ന  ഭൂതം കാക്കുന്ന സ്വർണമല ഉണ്ടെന്ന് വിശ്വസിക്കുന്ന തങ്കലാൻ ഗ്രാമീണരെ മുഴുവൻ സായിപ്പിൻ്റെ നിധി വേട്ടക്ക് അവിടേക്ക് കൊണ്ട് പോയി നിധി തിരയുന്നതാണ് ഇതിവൃത്തം.


പൊന്നു,ഭൂമി, പെണ്ണ് ഇവയാണ് ഒരു മനുഷ്യനെ  മയക്കുന്നതും നയിക്കുന്നതും എന്ന് പറഞ്ഞു വരുന്ന ചിത്രത്തിൽ മഞ്ഞ ലോഹം മനുഷ്യരെ എത്രമാത്രം സ്വാർത്ഥന്മാർ ആക്കുന്നത് കൂടി പറഞ്ഞു വെക്കുന്നുണ്ട്. അത് കിട്ടുമ്പോൾ ഉള്ള ആർത്തി കൊണ്ട് "മനുഷ്യർ" അല്ലാതായി പോകുന്നതും കാണിച്ചു തരുന്നുണ്ട്.


പാ രഞ്ജിത്ത് സിനിമകൾ അല്പം ലാഗ് ആണെങ്കിലും തിരക്കഥ യില് ഉണ്ടാകുന്ന പോരായ്മകൾ ഇടവേളക്ക് ശേഷം വീണ്ടും സ്പീഡ് കുറയുകയും ചില മുൻ തമിഴു പീരിയഡ് മൂവിയെ ഓർമിപ്പിക്കുന്ന അവസ്ഥയും ഉണ്ട്. ചിത്രത്തിൻ്റെ നീളവും കുറച്ചു നല്ലത് പോലെ എഡിറ്റ് ചെയ്തിരുന്നു എങ്കിൽ കുറച്ചു കൂടെ നന്നാക്കാമായിരുന്നു.


പലപ്പോഴും സംഭാഷണങ്ങൾ പഴയ തമിഴിൽ ആയതു കൊണ്ട് തന്നെ മറ്റു നാട്ടുകാർക്ക് അതിലേക്ക് എത്തുവാൻ പ്രയാസം നേരിടുന്നുണ്ട്. അതും വലിയൊരു പോരായ്മയായി ആസ്വാദനത്തെ ബാധിക്കുന്നുണ്ട്.


വിക്രമിൻ്റെ അതുല്യ അഭിനയത്തിൽ സിനിമയുടെ നെഗറ്റീവ് വശം ഏറെക്കുറെ മറന്നു പോകുന്നുണ്ട്..കൂട്ടിനു പാർവതി ,മാളവിക എന്നിവർ കൂടി നല്ല പ്രകടനം കാഴ്ച വെക്കുന്നുണ്ട്.കൂടാതെ സംഗീതവും ക്യാമറാ ദൃശ്യങ്ങൾ ഒക്കെ നല്ല ഫീലിംഗ് നൽകുന്നുണ്ട്.പഴയ കാലത്തെ ഒരുക്കുന്നതിൽ  കലാ സംവിധായകനും പിടിപ്പതു പണി എടുത്തിട്ടുണ്ട്.


പ്ര.മോ.ദി.സം.

No comments:

Post a Comment