സ്വർഗം തുറക്കുന്ന സമയം എന്നൊന്ന് ഉണ്ടോ? ചിലർ മരിക്കുന്ന സമയം സ്വർഗം തുറക്കുന്ന നേരത്ത് ആയിരിക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്..നല്ല മരണം എന്നൊന്ന് ഇല്ലെങ്കിലും ചിലരുടെ മരണം നല്ല നേരത്താണ് എന്ന് പറയാറുണ്ട്..
ആൾകൂട്ടത്തിൽ തനിയെ എന്ന ഐ.വി.ശശി ചിത്രത്തിൻ്റെ തിരക്കഥ എം ടീ ഒരുക്കിയത് ഈ കഥ വികസിപ്പിച്ചു കൊണ്ടാണ്. അത് മനോഹരമാക്കി സംവിധായകൻ നമുക്ക് മുന്നിൽ വലിയ സ്ക്രീനിൽ ബാലൻ കേ നായരുടെ പ്രകടനത്തോടെ അവതരിപ്പിച്ചു.
മരണം കാത്ത് കിടക്കുന്ന വൃദ്ധനും അയാള് മരിക്കാൻ കാത്തു നിൽക്കുന്ന ബന്ധുക്കളുടെയും കഥ പറയുന്ന ഈ ഭാഗം സംവിധാനം ചെയ്തത് ജയരാജ് ആണ്..രമേശ് നാരായണൻ നൽകിയ സംഗീതം ചിത്രത്തിന് വലിയ ഊർജം നൽകുന്നുമുണ്ട്.
നെടുമുടി,ഇന്ദ്രൻസ്,സുരഭി ലക്ഷ്മി,രഞ്ജി പണിക്കർ തുടങ്ങിയ വലിയ താര നിരയുള്ള ചിത്രത്തിന് പറയാൻ പറ്റുന്ന പോരായ്മ കഥ പറയുന്നത് മുഴുവൻ ഇരുട്ടിൽ ആണ് എന്നതാണ്..വലിയ സ്ക്രീനിൽ വലിയ പ്രശ്നം ഉണ്ടാക്കില്ല എങ്കിലും ഈ ഇരുട്ട് ആസ്വാദനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്.
മരണത്തിൻ്റെ നിറം കറുപ്പ് എന്ന് സമർഥിക്കാൻ ആണ് ഭൂരിഭാഗം രംഗങ്ങളും ഇരുട്ട് മൂടി ചിത്രീകരിച്ചത് എങ്കിൽ കൂടി അത് കുറച്ചു ഓവറായി പോയി എന്ന് പറയേണ്ടി വരും..കൂട്ടത്തിൽ പ്രിയൻ്റെ ശിലാലിഖിതങ്ങൾ കഴിഞ്ഞാൽ നന്നായി എടുത്തത് ഈ പാർട്ട് തന്നെയാണ്.
പ്ര.മോ.ദി.സം
No comments:
Post a Comment