Sunday, August 18, 2024

അഭയം തേടി വീണ്ടും (മനോരഥങ്ങൾ -8)



പ്രകൃതിയെ സ്നേഹിച്ച പ്രകൃതിയെ അതുപോലെ നില നിർത്താൻ ശ്രമിക്കുന്നവർ നമുക്ക് ചുറ്റിലും ഉണ്ടെങ്കിലും സ്വാർത്ഥമായ താൽപര്യങ്ങൾ കൊണ്ട് പലർക്കും അയാളോട് യോജിക്കാൻ പ്രയാസം അനുഭവപ്പെടും..






കൂട്ടത്തിൽ സന്തോഷ് ശിവൻ സംവിധാനം ചെയ്ത് സിദ്ദിക്ക് ,നസീർ സംക്രാന്തി എന്നിവർ അഭിനയിച്ച ഈ ചിത്രമാണ് ശരിക്ക് പ്രമേയം മനസ്സിലാക്കാൻ പ്രയാസപ്പെട്ടു പോയത്..





സംവിധായകൻ എന്താണ് ഉദ്ദേശിച്ചത് എന്നത് പൂർണമായും പിടികിട്ടാത്തത് കൊണ്ട് തന്നെ ഇതിനെ കുറിച്ച് കൂടുതൽ എഴുതുന്നതിന് അർത്ഥമില്ല.





ചിത്രം ഓരോന്ന് തുടങ്ങുന്നതിനു മുൻപിലും കമലഹാസൻ്റെ വിവരണം ഉണ്ട് ഓരോ കഥയെ പറ്റിയും..നമുക്ക് കൂടുതൽ ബോറടി ആയി തോന്നുന്നത് അയാളുടെ മലയാള അക്ഷരങ്ങളുടെ പ്രയോഗങ്ങൾ ആയിരിക്കും.



വൈഡ് മാർക്കറ്റിംഗ് സംബന്ധം ആയിട്ടായിരിക്കും എം.ടീ യെ പറ്റി പറയാൻ അദ്ദേഹത്തെ നിയോഗിച്ചത് എങ്കിൽ പോലും സ്പുടത എന്നത് ഇത്തരം കാര്യങ്ങളിൽ അത്യാവശ്യം ആണെന്നുള്ളത് അണിയറക്കാർ മറന്നു പോയി..




സന്തോഷ് ശിവൻ്റെ ഫ്രെയിമുകൾ കാണാൻ അടിപൊളി ആണെങ്കിൽ പോലും സിനിമ കമല ഹാസൻ്റെ വിവരണം പോലെ മനസ്സിലേക്ക് ആവാഹിച്ച് ഉൾക്കൊള്ളുവാൻ പറ്റിയിട്ടില്ല.


പ്ര.മോ.ദി.സം 

No comments:

Post a Comment