Monday, August 5, 2024

ചട്ടിനി സാമ്പാർ

 



ഇപ്പൊൾ സ്ട്രീമിംഗ് ചെയ്യുവാൻ ചാനലുകൾ മത്സരിക്കുമ്പോൾ കുറെയേറെ സിനിമകൾ ഇതിന് മാത്രമായി പടച്ചു വിട്ടിരുന്നു.അത് പലതും ഉപഭോക്താക്കൾക്ക് അലോരസം സൃഷ്ടിച്ചപ്പോൾ സോണി ,ആമസോൺ അടക്കം ചാനലുകൾ സ്വന്തമായി വെബ് സീരീസ് പ്രോത്സാഹിപ്പിച്ചു തുടങ്ങി.



അങ്ങിനെ ഇന്ത്യയിലെ എല്ലാ ഭാഷയിലും വെബ് സീരീസ് ഡബ്ബ് ചെയ്തു പാൻ ഇന്ത്യൻ സ്റ്റൈലിൽ ഇറക്കി തുടങ്ങി..അതിൽ ഇപ്പൊൾ വാല്യു ഉള്ള   താരങ്ങൾ വരെ അഭിനയിച്ചു തുടങ്ങിയത് കൊണ്ട് തന്നെ പ്രേക്ഷകർക്കും തൽപര്യമായി.



യോഗി ബാബു,വാണിബോജൻ എന്നിവരെ പ്രധാന കഥാപാത്രമായി രാധാമോഹൻ ഒരുക്കിയ വെബ് സീരീസ് ആണ് ചട്ടിനി സാമ്പാർ.




പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആഹാരമായി ബന്ധപ്പെട്ട കഥ തന്നെയാണ് ഈ കോമഡി സീരീസിൽ പറയുന്നത്.ഊട്ടിയിലെ പ്രശസ്തമായ റെസ്റ്റോറൻ്റ് സാമ്പാർ കൊണ്ടാണ് ഫയിമസ് ആയതു..അതിൻ്റെ കൂട്ട് അറിയുന്നത് അ കുടുംബത്തിൽപെട്ടവർക്ക് മാത്രം.




ജീവിതത്തിൻ്റെ അവസാനഘട്ടത്തിൽ ഉള്ള അതിൻ്റെ മുതലാളി മകനെ വിളിച്ചു രഹസ്യമായി ഒരു കാര്യം പറയുമ്പോൾ അയാള് ഞെട്ടുന്നു എങ്കിലും അച്ഛൻ്റെ ആഗ്രഹം സാധിക്കാൻ വേണ്ടി അദ്ദേഹം കാണണം എന്നു ആഗ്രഹിച്ച ആളിനെ തേടി ചെന്നക്ക് പോകുന്നു.




ചട്ടിനി കൊണ്ട് പേർകെട്ട കട നടത്തുന്ന അയാളെയും കൊണ്ട് ഊട്ടിയിൽ എത്തുന്നതും പിന്നീടുള്ള സംഭവവികാസങ്ങൾ ആണ് സീരീസ് പറയുന്നത്.



കോമഡിയും സെൻ്റിമെൻ്റ്സും നിറഞ്ഞ സീരീസ് കുടുംബ സദസ്സിനെ ലക്ഷ്യം വെച്ചിട്ടുള്ളത് തന്നെയാണ്..സീരിസിൻ്റെ ഇഴച്ചൽ സ്വാഭാവികമായി അനുഭവപ്പെടും എങ്കിലും നല്ല രീതിയിൽ രാധാമോഹൻ പറഞ്ഞു വെച്ചിട്ടുണ്ട്.


പ്ര.മോ.ദി.സം 

No comments:

Post a Comment