Sunday, August 18, 2024

വിൽപന (മനോരഥങ്ങൾ -5)

 


അശ്വതി നായർ എന്നാണ് ഈ സിനിമയുടെ സംവിധായികയുടെ പേര് കണ്ടത്.കൂട്ടത്തിൽ ഒന്ന് സംവിധാനം ചെയ്യുന്നതും ഈ കാര്യത്തിൽ മുൻകൈ എടുത്തതും എം.ടീ യുടെ മകൾ ആണെന്ന് വായിച്ചു അറിഞ്ഞിട്ടുണ്ട്. മറ്റു സംവിധായിക ഇല്ലാത്തത് കൊണ്ട് തന്നെ മകൾ തന്നെ ആയിരിക്കുമെന്ന് ഉറപ്പിക്കാം.




പക്ഷേ ഒരു കൂട്ടം  നല്ല കഥകൾ ഉണ്ടായിട്ടും ഈ കഥ തന്നെ ഈ  കുട്ടി തിരഞ്ഞെടുത്തത് എന്തിനാണെന്ന് ഒരു സംശയം.കൂട്ടത്തിൽ പലർക്കും ഇഷ്ടപ്പെടാതെ പോയ ഒരു എപ്പിസോഡ് ആണിത്.




പുരുഷാധിപത്യത്ത്ന് നേരെ പ്രയോഗിക്കുന്ന പ്രതിഷേധത്തിൻ്റെ കഥ പറയുന്ന ചിത്രം നായികയുടെ  മിസ്സ് കാസ്റ്റിംഗ് കൊണ്ട് വിരസത അനുഭവപ്പെടുന്നുണ്ട്.കൂടാതെ അവർക്ക് ശബ്ദം കൊടുത്ത ആളിനെ കൊണ്ടും സഹിക്കാൻ പറ്റില്ല.



ഭർത്താവിന് ട്രാൻസ്ഫർ ആയതു കൊണ്ട് വീട്ടിലെ സാധനങ്ങൾ മുഴുവൻ വിൽക്കാൻ വേണ്ടി ശ്രമിക്കുന്ന ,ഭർത്താവിൻ്റെ അഭിപ്രായത്തിൽ ഒന്നിനും കൊള്ളാത്ത ഭാര്യയുടെ കഥ പറയുന്ന ചിത്രത്തിൽ ആസിഫലി, മധൂ തുടങ്ങിയവർ ആണ് താരങ്ങൾ..


പ്ര.മോ.ദി.സം


No comments:

Post a Comment