Saturday, August 17, 2024

കടുംഗനാവ ഒരു യാത്രക്കുറിപ്പ് ( മനോരഥങ്ങൾ -2)

 


എം.ടീ യുടെ കഥകൾ ഒക്കെ ആത്മകഥാംശം കെട്ട് പിണഞ്ഞു കിടക്കുന്നത് ആണെന്ന് അദ്ദേഹം തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്..അത് കൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ   കഥകളിൽ ഏതെങ്കിലും ഒരാളായി അദ്ദേഹത്തിൻ്റെ സാനിദ്ധ്യം ഉണ്ടാകും എന്നാണ് വിലയിരുത്തൽ.




ജേർണലിസ്റ്റ് സമ്മേളനത്തിന് വേണ്ടി ലങ്കയിൽ എത്തിപ്പെടുന്ന പത്രപ്രവർത്തകൻ കടും ഗനാവ എന്ന ഗ്രാമത്തിലേക്ക് കൂടി സന്ദർശനം നടത്തുവാൻ തീരുമാനിക്കുന്നു. ആ കുഗ്രാമത്തിൽ ഇദ്ദേഹത്തിന് എന്ത് കാര്യം എന്ന് സ്പോൺസർ അടക്കം ചിന്തിക്കുമ്പോൾ അയാളുടെ കഥ മമ്മൂട്ടിയുടെ നായക നിലൂടെ പറയുകയാണ് രഞ്ജിത്ത്.




മുൻപ് ശ്രീലങ്കയിൽ ജോലി ചെയ്തപ്പോൾ അവിടുത്തെ യുദ്ധ കെടുതിയിൽ മാതാപിതാക്കൾ നഷ്ടപ്പെട്ടു അച്ഛനോട്ത്ത് നാട്ടിൽ വന്ന ചേച്ചിയെ അന്വേഷിച്ചു കൊണ്ടുള്ള അദേഹത്തിൻ്റെ യാത്രയാണ് വിനീതും അനുമോൾ കൂടി അഭിനയിക്കുന്ന ഈ എപ്പിസോഡ് പറയുന്നത്.




പഴയ കാലത്തിൻ്റെ പ്രതീതി ഒരു കുറ്റവും കൂടാതെ പ്രതിഫലിക്കുന്ന സീനുകൾ തന്നെയാണ് ചിത്രത്തിൻ്റെ പ്ലസ് പോയിൻ്റ്.മമ്മൂട്ടിക്കു ചലൻചിങ് ആയ റോൾ ഒന്നും അല്ലെങ്കിലും വിനീതിൻ്റെ വേഷം ശ്രദ്ധിക്കപ്പെട്ടു.


പ്ര.മോ.ദി.സം

No comments:

Post a Comment