"നമ്മൾ ആരും അറിയില്ല എന്നു വിചാരിച്ചു ഒരു കള്ളത്തരം ചെയ്യും..ഒരിക്കലും പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാസത്തോടെ..എന്നാല് എപ്പോഴെങ്കിലും പിടിക്കപ്പെട്ടാൽ നമ്മൾ വീട്ടിലും നാട്ടിലും അപഹാസ്യരാകും..ആരുടെ മുന്നിലും തല ഉയർത്തുവാൻ പറ്റാതെ ജീവിച്ചു തീർക്കേണ്ട അവസ്ഥ ഉണ്ടാകും..ചിലപ്പോൾ ജീവിതത്തോട് തന്നെ വിരക്തി തോന്നി പോകും"
ഭരതൻ എന്ന സായികുമാർ തൻ്റെ കൊച്ചുമക്കളും മറ്റും വീട്ടിൽ നിന്ന് പൈസ അടിച്ചു മാറ്റി സിപ് അപ് വാങ്ങിയത് കണ്ടപ്പോൾ അവരെ ഉപദേശികുന്നതാണ് ഇത്..ഇതാണ് ഈ ചിത്രത്തിൻ്റെ കഥ.
മക്കളും കൊച്ചുമക്കളും ഉള്ള ഭരതൻ്റെ "നാട്യം" ഒരിക്കൽ പിടിക്കപെടുംപോൾ ഭരതൻ എല്ലാവരാലും വെറുക്കപ്പെട്ട ആളായി വീട്ടിൽ ഒറ്റപ്പെടുന്നു.തൻ്റെ ചെയ്തികളിൽ പ്രയാസം ഉണ്ടെങ്കിലും മക്കളെയും ഭാര്യയെയും പറ്റിച്ചു കുറേകാലം കൊണ്ട് നടന്ന രഹസ്യം അംഗീകരിക്കുവാൻ അവർക്ക് കഴിയുന്നില്ല. തൻ്റെ മരണം ഉറപ്പിച്ച നേരത്ത് മകനോട് പറഞ്ഞു എങ്കിലും വിധി അയാളെ മരണത്തിലേക്ക് കൊണ്ടുപോകുന്നില്ല.
വളരെക്കാലം കഴിഞ്ഞു സായി കുമാർ ടൈറ്റിൽ കഥാപാത്രം അവതരിപ്പിക്കുന്ന ചിത്രം രസകരമായ സംഭവങ്ങളുടെ അകമ്പടിയോടെ മുന്നോട്ട് പോകുന്നു. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ചിത്രത്തിൽ സൈജു കുറുപ്പ്, കലാരഞ്ജിനി,ശ്രീജ രവി എന്നിവരാണ് മറ്റു അഭിനേതാക്കൾ..
പ്ര.മോ.ദി.സം
No comments:
Post a Comment