ഒരേ പേരിലുള്ള രണ്ടു ചിത്രം ഒരേ ആഴ്‌ചയിൽ തന്നെ റിലീസ് ആയാൽ സിനിമ പ്രേമികൾക്ക് കൺഫ്യൂഷൻ ഉണ്ടാക്കും. രണ്ടിലും പുതുമുഖങ്ങൾ ആയതു കൊണ്ട് തന്നെ പോസ്റ്റർ കണ്ടാൽ പോലും മനസ്സിലായി എന്ന് വരില്ല.ഒന്ന് മറ്റെതിൻ്റെ റീമേക്ക് ആണോ എന്ന ചിന്തയിൽ നമുക്ക് അറിയുന്ന ഭാഷയിൽ ഉള്ളത് കാണാൻ ശ്രമിക്കും.
മാരി സെൽവരാജ് എന്ന പ്രഗൽഭ സംവിധായകൻ മികച്ച ചിത്രങ്ങൾ തമിഴു സിനിമക്ക് നൽകിയ ആളാണ്..കർണ്ണൻ,മാമനിതൻ തുടങ്ങിയ ക്ലാസിക് ചിത്രങ്ങൾ നമുക്ക് നൽകിയ അദ്ദേഹം ഏറെക്കുറെ പുതുമുഖങ്ങളെ കൊണ്ട് വളരെ നല്ലരീതിയിൽ ചെയ്ത ചിത്രമാണ് വാഴൈ.
കളിച്ചു പഠിച്ചു നടക്കുന്ന പ്രായത്തിൽ കുടുംബത്തിൻ്റെ ബാധ്യത തീർക്കുവാൻ അവധി ദിവസങ്ങളിൽ വാഴത്തോപ്പ് ജോലി ചെയ്തു കുടുംബത്തിലേക്ക് വരുമാനം കണ്ടെത്തുന്നത് ശിവക്കു അസഹ്യമാകുന്നൂ.
കളിയും ചിരിയും ടീച്ചറുമായി നിമിഷങ്ങൾ പങ്കിടുവാൻ ആഗ്രഹിക്കുന്ന അവൻ്റെ ബാല്യത്തിലെക്കു പ്രാരാബ്ധം വിലങ്ങുതടിയാകുമ്പോൾ, വയ്യാത്ത അമ്മയും പെങ്ങളും ജോലിക്ക് പോകുമ്പോൾ ഒക്കെ അവനു കളിച്ചു നടക്കുവാൻ ആയിരുന്നു ഇഷ്ട്ടം.
പാർട്ടി പ്രവർത്തനത്തിന് പോയി കുടുംബം നോക്കാതെ മരിച്ച അച്ഛനെ പോലെ ആവതിരിക്കുവാൻ ആരുമില്ല എങ്കിലും സ്വന്തം കാലിൽ നിൽക്കാൻ അവനെ പ്രേരിപ്പിക്കാൻ അമ്മ ശ്രമിച്ചു എങ്കിലും അവൻ വഴങ്ങുന്നില്ല.
ജോലിക്ക് പോകാതെ മുങ്ങി നടന്ന അന്ന് സംഭവിച്ച ഒരു ദുരന്തം അവൻ്റെ വീടിനെയും ഗ്രാമത്തെ മുഴുവൻ ബധിച്ചപ്പോൾ പോലും അവൻ്റെ കുഞ്ഞു മനസ്സ് ഭയന്നത് അമ്മ ജോലിക്ക് പോവാത്ത കൊണ്ട് വഴക്ക് പറയും എന്തായിരുന്നു.
ഗ്രാമീണ ജീവിതത്തിൻ്റെ ഏടുകൾ കൃത്യമായി വരച്ചു കാട്ടുന്ന ചിത്രം തൊഴിലിടങ്ങളിലെ മുതലെടുപ്പ് ഒക്കെ കൃത്യമായി ചർച്ച ചെയ്യുന്നുണ്ട്..ബാലവേല നിയമപരമായി കുറ്റം ആണെങ്കിലും തമിഴു നാട്ടിൽ തൊഴിലിടങ്ങളിൽ അധികാരികളുടെ കണ്ണ് കെട്ടി അത് നടക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യം.
മുൻപ് നടന്ന ഒരു സംഭവത്തിൻ്റെ ചലച്ചിത്ര ആവിഷ്കാരമാണ് സന്തോഷ് നാരായണൻ്റെ സംഗീതത്തിലൂടെ നിഖില വിമൽ കൂടി അഭിനയിക്കുന്ന ചിത്രം പറയുന്നത്.
പ്ര.മോ.ദി.സം
No comments:
Post a Comment