ഞാൻ ജനിക്കുന്നതിനു മുൻപ് ആണ് എം ടീ യുടെ തിരക്കഥ യിൽ പി എൻ മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും റിലീസ് ചെയ്യുന്നത്..ആദ്യമായി സ്റ്റുഡിയോയുടെ പുറത്ത് പൂർണമായും ചിത്രീകരിച്ച മലയാള സിനിമ ആയിരുന്നു അത്. അതെക്കുറിച്ച് ഒക്കെ അറിയാൻ പറ്റിയത് തന്നെ എം ടീ യുടെ കഥകൾ കോർത്തിണക്കി ഇത്തരം ഒരു ചിത്രം എടുക്കുവാൻ പലരും മുൻകൈ എടുത്തപ്പോൾ ആണ്.
അക്കാലത്ത് നല്ല രീതിയിൽ ജനങ്ങൾ സ്വീകരിച്ച ചിത്രം അമ്പത് വർഷങ്ങൾക്ക് ശേഷം പ്രിയദർശൻ്റെ സംവിധാനത്തിൽ മോഹൻലാൽ,ദുർഗ്ഗ കൃഷണ,ഹരീഷ് പേരടി,മാമുക്കോയ തുടങ്ങിയ പ്രമുഖര് അഭിനയിച്ചു മനോരഥങ്ങൾ എന്ന എംടിയുടെ വ്യതസ്ത കഥകളുടെ ചലച്ചിത്ര ഭാഷ്യത്തിൽ ഓളവും തീരവും എന്ന പേരിൽ തന്നെ വീണ്ടും ഇറങ്ങിയിരിക്കുന്നു.
ഒന്ന് രണ്ടു സീനിൽ ചുവന്ന കുപ്പിവള ഒഴിച്ച് മുഴുവൻ ബ്ലാക് ആൻഡ് വൈറ്റ് ആയി ചിത്രീകരിച്ച ചിത്രം ബാപ്പുട്ടി യുടെയും നബീസുവിൻ്റെയും പ്രണയകഥ വീണ്ടും പ്രകൃതിരമണീയമായ കഥക്ക് ഏറ്റവും അനുയോജ്യമായ അന്തരീക്ഷത്തിൽ തന്നെ ചിത്രീകരിച്ചു അതെ കാലം സൃഷ്ടിച്ചു പ്രിയദർശൻ ഒട്ടും തന്നെ മടുപ്പിക്കാതെ പറയുന്നുണ്ട്
മുൻപത്തെ ഓളവും തീരവും ഈ ചിത്രം വരുന്നത് കൊണ്ട് ,അതുകൊണ്ട് മാത്രം കാണാത്തത് കൊണ്ടുതന്നെ വളരെ ഹൃദ്യമായി രസകരമായി തന്നെ തോന്നി.പ്രേമവും വില്ലനും ഒക്കെ തന്നെയാണ് തീം എങ്കിലും അക്കാലത്ത് എത്രത്തോളം നന്നായി പറഞ്ഞിരിക്കുന്നു എന്നത് തന്നെയായിരിക്കും ഇതിൻ്റെ അണിയറക്കാർ ഉപയോഗിച്ച റഫറൻസ്..അത് കൊണ്ട് തന്നെ അക്കാലത്ത് എല്ലാവരാലും
സ്വീകരിക്കപെട്ടിരിക്കുന്ന കഥ തന്നെയാണ് എം ടീ യുടെ തൂലികയിൽ വിരിഞ്ഞത്.
പ്ര.മോ.ദി .സം
No comments:
Post a Comment