സ്വകാര്യമായി സംഭവിക്കുന്നത് തന്നെയാണ് എന്നാല് സംഭവ ബഹുലമായ സിനിമയായി തോന്നിയില്ല.
പ്രേക്ഷകരെ ആകർഷിക്കുവാൻ ആണ് ഈ പേരിട്ടത് എങ്കിൽ പോലും കുറച്ചുകൂടി യുക്തമായ ഒരു പേര് ഇടാൻ ഉണ്ടായിട്ടും നസീർബദറുദ്ദീൻ എഴുതി നിർമിച്ചു സംവിധാനം ചെയ്ത ചിത്രത്തിന് അങ്ങിനെ ഒരു പേരാണ് അദ്ദേഹം തീരുമാനിച്ചത്.
മക്കളായ പെൺകുട്ടികളെ വളരെയേറെ ഇഷ്ടപ്പെടുന്ന ഒരു അച്ഛൻ അവർക്ക് വേണ്ടി അവരുടെ ഭാവിക്കും നിലനിൽപ്പിനും വേണ്ടി സ്വകാര്യമായി ചെയ്തുകൂട്ടുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്. മൂത്ത കൊച്ചിന് ഭർത്താവിൽ നിന്നും പ്രശ്നം ഉണ്ടാകുമ്പോൾ ഇളയ കൊച്ചിന് പഠിപ്പിക്കുന്ന അധ്യാപകനാണ് പ്രശ്നം.
തുടക്കം മുതൽ ഒടുക്കം വരെ നല്ല രീതിയിൽ മുന്നോട്ടു പോകുന്ന ചിത്രം അവസാന നിമിഷങ്ങളിൽ വരെ സസ്പെൻസ് നിലനിർത്തി കൊണ്ട് പോകുവാൻ പറ്റിയിട്ടുണ്ട്. സംവിധായകൻ ജിയോ ബേബി നായകനായി ഉണ്ടെങ്കിലും അദ്ദേഹം അടക്കം അധികം നമ്മൾ വെള്ളിത്തിരയിൽ കാണാത്ത മുഖങ്ങൾ തന്നെയാണ് മറ്റു താരങ്ങൾ.
എല്ലാവരും അവരവരുടെ വേഷങ്ങൾ നന്നായി ചെയ്തിട്ടുണ്ട്.തിയേറ്റർ എക്സ്പീരിയൻസ് വേണ്ടാത്തത് കൊണ്ട് തന്നെയായിരിക്കും ചെറു സ്ക്രീനിലേക്ക് പെട്ടെന്ന് വന്നിട്ടുണ്ടാവുക.സോഷ്യൽ മീഡിയയിൽ ഇറങ്ങിയത് മുതൽ കണ്ട് വരുന്നത് പോലെ കഥ,സംവിധാനം ഒന്നും കീറി മുറിച്ച് ചർച്ച ചെയ്യേണ്ട ഒരു ചിത്രമോ ഒന്നുമല്ല....കാണുക മറക്കുക..
പ്ര.മോ.ദി.സം
No comments:
Post a Comment