അന്ധവിശ്വാസം കൊണ്ട് കുരുടന്മാരായ ഗ്രാമവാസികൾ ഗ്രാമത്തിൻ്റെ നന്മക്ക് വേണ്ടി അമ്മയെയും അനിയത്തിയെയും ബലി കൊടുത്തപ്പോൾ ഗ്രാമത്തിലെ മുഴുവൻ പേരെയും ചുട്ടുകൊന്നു സത്യ ജയിലിൽ പോയി.
പ്രസവിച്ച സമയത്ത് അമ്മ മരിച്ചു പോയത് കൊണ്ട് എല്ലാവരാലും "കാലനായി" മുദ്രകുത്തപെട്ട ടാക്കൂർക് ഗ്രാമവാസികൾ എപ്പോഴും ദുരിതങ്ങൾ നൽകുന്നു.ഗ്രാമത്തിലെ ഓരോരോ അനർത്വങ്ങളും അവൻ മൂലമാണ് ഉണ്ടാകുന്നത് എന്ന് ഗ്രാമം കരുതിയപ്പോൾ അവന് പീഡനങ്ങൾ ഏൽക്കേണ്ടി വരുന്നു.സഹികെട്ട അവൻ ഗ്രാമവാസികളെ ആക്രമിച്ചു കൊന്നിട്ട് ജയിലിൽ എത്തുന്നു. അന്ധവിശ്വാസം കൊണ്ട് തന്നെ ഒറ്റപ്പെട്ട് അവിടെ എത്തിയ അവനു കൂട്ടായി കരുതലായി സത്യമാറുന്നു.
നാട്ടിൽ അടിക്കടി ഉണ്ടാകുന്ന കൊലപാതകങ്ങൾ അന്വേഷിച്ചു പുതുതായി ചാർജ് എടുത്ത ബൃന്ദ ഇറങ്ങി പുറപ്പെട്ട പ്പോൾ വലിയ സത്യങ്ങൾ പുറത്ത് കൊണ്ട് വരുന്നു. വെറും സീരിയൽ കൊലപാതകങ്ങൾ മാത്രമല്ല മാസ് കൊലപാതകങ്ങൾ ഇതിനോട് അനുബന്ധിച്ച് നടനെന്ന് അവള് വെളിപ്പെടുത്തുബോൾ സേന ഒന്നാകെ അവൾക്ക് പിന്നിൽ നില്കുന്നു.
കൊലയാളികളെ തേടിയുള്ള ബ്രിദ്ധയുടെ പ്രയാണത്തിൽ കണ്ടുപിടിക്കപ്പെടുന്ന സത്യങ്ങളാണ് ഈ തെലുഗു വെബ് സീരീസ് പറയുന്നത്.തൃഷയ്ക്ക് ഒപ്പം നമ്മുടെ ഇന്ദ്രജിത്ത് സുകുമാരനും അഭിനയിക്കുന്ന ഈ ക്രൈം ത്രില്ലർ സീരീസ് ഉദ്ദേഗഭരിതമാണ്.
പ്ര.മോ .ദി .സം
No comments:
Post a Comment