നമ്മൾ എന്ത് നിലപാടിൽ ഉറച്ചു നിന്നാലും അത് മനുഷ്യൻ ആകട്ടെ അല്ലെങ്കിൽ മൃഗം ആകട്ടെ ചില പ്രലോഭനങ്ങളിൽ വീണുപോകുംമ്പോൾ നിലപാടിൽ മാറ്റം വന്നേക്കും. ഈ കഥയാണ് മഹേഷ് നാരായൺ പറയുന്നത് ,കൂട്ടിനു ഫഹദ് ഫാസിലും നദിയ മൊയ്തുവും..
നാട്ടിൽ നിന്ന് ജോലി തേടി അമേരിക്കക്ക് ചേച്ചിയുടെ അടുത്ത് വന്നവന് പ്രതീക്ഷിച്ച വേഗത്തിൽ ജോലി കിട്ടിയില്ല എന്ന് മാത്രമല്ല അവരുടെ വളർത്തു പൂച്ച ഷെർലക്മായി വിരസമായ പകൽ തള്ളി വിടുകയും ചെയ്യേണ്ടി വരുന്നൂ.
പല കാര്യങ്ങളിലും നിലപാട് ഉള്ള പൂച്ചയെ അയാള് പ്രലോഭനങ്ങളിൽ കൂടി അയാളുടെ വഴിയിലേക്ക് എത്തിക്കുന്നതാണ് പ്രമേയം.
ഫഹദ് ഫാസിലും നദിയ നല്ല പ്രകടനം കാഴ്ച വെച്ച ചിത്രം അമേരിക്കൻ സമൂഹത്തിലെ ചില വർഗ്ഗ വിവേചനങ്ങളും ചെറുതായി പരാമർശിക്കുന്നുണ്ട്..കൂടെ നാടിനെ സ്നേഹിക്കുന്നവർക്ക് തിരക്ക് പിടിച്ച അമേരിക്കൻ ജീവിതത്തോടുള്ള വെറുപ്പും...
പ്ര.മോ.ദി.സം
No comments:
Post a Comment