Saturday, August 17, 2024

കാഴ്ച(മനോരഥങ്ങൾ -3)


നമ്മൾ നേരിട്ട് കാണുന്നത് മാത്രമല്ല കാഴ്ച.. ചില ഉൾക്കാഴ്ചകൾ ഉണ്ടെങ്കിൽ മാത്രമേ ജീവിതത്തിൽ വിജയിക്കാൻ കഴിയൂ.നമ്മുടെ കാഴ്ചകൾ അത് കൊണ്ട് തന്നെ പലപ്പോഴും പാളിപോകുന്നൂ.



പഠിപ്പും വിവരവും ഉണ്ടെന്ന് കരുതി നമ്മൾ തിരഞ്ഞുപിടിച്ച് സ്വീകരിക്കുന്ന പങ്കാളിക്ക് നമ്മളെ ഇഷ്ടപ്പെടണം എന്നില്ല.നമ്മൾ ഉൾകൺ കാഴ്ചകളിൽ കൂടി അവരെ ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്..അവരുടെ ഇഷ്ടവും അനിഷ്ടവും അറിയണം.എന്തിന് അവരെ കുറിച്ച് മുഴുവൻ പഠിച്ചെടുക്കാൻ ശ്രമിക്കണം. ബാഹ്യ പ്രേരണയിൽ ഒക്കെയായിരിക്കും അവർ നമുക്കൊപ്പം കൂടി ചേരുന്നത്..സ്വന്തം ഇഷ്ടപ്രകാരം ആയിരിക്കില്ല.,പലപ്പോഴും...



 ദാമ്പത്യ ജീവിതം ഒരു അഡ്ജസ്റ്റ്മെൻ്റ് ആണ്..ഇഴ പിരിഞ്ഞു പോകരുത് എന്ന് ആഗ്രഹിക്കുന്നത് കൊണ്ടും ആരും അറിയരുത് എന്നുള്ള നിർബന്ധം കൊണ്ടും തട്ടി മുട്ടി ഒരു വിരസമായ യാത്ര..ഇതിലൊന്നും വേവലാതി തീരെ ഇല്ലാത്തവർക്ക് പിരിയാൻ വിഷമം ഉണ്ടാകില്ല.പലരും സമൂഹത്തെ ഭയന്നാണ് ചില ചുമരുകൾക്കുള്ളിൽ അകപ്പെട്ടു പോകുന്നത്.



ഔസേപ്പച്ചൻ്റെ സംഗീതത്തിൻ്റെ തണലിൽ ശ്യാമപ്രസാദ് അണിയിച്ചൊരുക്കിയ കാഴ്ച പറയുന്നതും ദാമ്പത്യത്തിലെ താളപിഴകളുടെ കഥയാണ്..നരേൻ,പാർവതി,ഹരീഷ് ഉത്തമൻ തുടങ്ങിയവർ അഭിനയിക്കുന്നു.


പ്ര.മോ.ദി.സം

No comments:

Post a Comment