"നിങൾ ജീവിതത്തിൽ വിജയിച്ചു എന്ന് തീർച്ചയാക്കണം എങ്കിൽ നിങ്ങളെ മറ്റാരും അംഗീകരിക്കേണ്ട നിങ്ങളുടെ അച്ഛൻ മാത്രം അംഗീകരിച്ചാൽ മതി.മറ്റൊന്നും യഥാർഥത്തിൽ ജീവിതത്തിൻ്റെ വിജയമാകില്ല..
അടുത്തകാലത്ത് ഇറങ്ങിയ മലയാളം ചിത്രങ്ങൾക്കിടയിൽ ചിരിക്കാനും ചിന്തിക്കാനും "ആവശ്യം" ഉള്ളവർക്ക് കരയുവാനും ഉള്ള സിനിമയാണ് വിപിൻ ദാസിൻ്റെ രചനയിൽ ആനന്ദ് മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം.
ബയോ പിക് ഓഫ് എ ബില്യൺ ബോയ്സ് എന്ന ടാഗ് ലൈനിൽ വന്ന ചിത്രം പറയുന്നതും സ്വന്തം ഇഷ്ടപ്രകാരം ജീവിതത്തിൽ ഒരു തീരുമാനവും എടുക്കാൻ പറ്റാത്ത കുറെയേറെ ആൺകുട്ടികളുടെ കഥയാണ്.
ഭൂരിഭാഗം പേരും ഇന്ന് പഠിക്കുന്നത് സ്വന്തം തീരുമാന പ്രകാരം തിരഞ്ഞെടുക്കുന്ന ഇഷ്ടമുള്ള വിഷയം ആയിരിക്കില്ല. വീട്ടുകാരുടെ സമ്മർദത്തിന് വഴങ്ങി അവരുടെ ആഗ്രഹത്തിന് അനുസരിച്ചുള്ള വിഷയത്തിലേക്ക് പോകേണ്ടി വരുന്ന കുട്ടികളിൽ പലർക്കും ഒരിക്കലും അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പറ്റാറില്ല. എന്തിന് അതിനു അനുവദിക്കുക കൂടിയില്ല.
അങ്ങിനെ ജീവിതത്തിൽ ഒന്നും ആവാൻ പറ്റാത്ത ലക്ഷകണക്കിന് ആൾക്കാർക്ക് വേണ്ടിയുള്ള സമർപ്പണം തന്നെയാണ് ഈ ചിത്രം.അതിൽ നിങ്ങളും ഉണ്ടാകും. വീട്ടുകാരുടെ ഇഷ്ട്ടങ്ങൾ സഫലീകരിക്കുവാൻ സ്വന്തം സ്വപ്നം കുഴിച്ചു മൂടിയ ആളുകൾ.
ചെറുപ്പം മുതലേ കൂട്ടുകാരായി എന്തിനും ഏതിനും കൂടെ നിൽക്കുന്ന ചങ്ക് ഫ്രണ്ട്സുകളെ വീട്ടുകാർ ഇഷ്ടപ്പെടുന്നില്ല എങ്കിൽ കൂടി വളർന്നു വലുതായും അവരുടെ സൗഹൃദത്തിന് ഇളക്കം തട്ടുനില്ല.. ഓരോരോ പ്രശ്നങ്ങളിൽ ചെന്ന് ചാടുമ്പോൾ അതിൽ നിന്നും ഊരിപോരാനായി അവർക്ക് വീട്ടുകാരുടെ പിന്തുണ കിട്ടുന്നു എങ്കിലും പിന്നിട് അങ്ങോട്ട് അവർക്കും അത് ബാധ്യതയാകുന്നു...അവരും കൈ ഒഴിയുന്നു. ഒന്നിച്ചുള്ളവർ ഒക്കെ നല്ല നിലയിൽ എത്തിയപ്പോൾ ഇവർ സമൂഹത്തിൽ പരിഹാസ്യർ ആകുന്നു.
സമൂഹത്തിൽ എന്തെങ്കിലും ആകണം എന്ന ചിന്തയിൽ ഒരു ജോലിക്ക് ശ്രമിക്കുന്നു എങ്കിലും ഒന്നും ശരിയാകാതെ അവർ ഒറ്റപ്പെട്ട് പോകുന്നു.
"പുതുമുഖങ്ങളെ"മുൻനിർത്തി "ഹാസ്യതാരങ്ങൾ"എന്ന് മുദ്രകുത്തിയവരെ നല്ല ക്യറക്ടർ റോളുകൾ നൽകിയ ചിത്രം കാണുമ്പോൾ നല്ലൊരു "ഫ്രഷ്‌നെസ്" അനുഭവപ്പെടും.
പ്ര.മോ.ദി.സം
No comments:
Post a Comment