മനുഷ്യൻ്റെ മനസ്സ്...അത് എങ്ങിനെയാണ് എന്ന് ഒരിക്കലും മുൻകൂട്ടി പറയുവാൻ പറ്റില്ല..വീട്ടിൽ സ്വർണം വെച്ചിട്ട് വഴിയിൽ തേടി നടക്കുന്ന കുറെയേറെ ആൾക്കാരുണ്ട്..
നല്ല ഉദ്യോഗവും വരുമാനവും വീടും കുടുംബവും ഒക്കെ ഉണ്ടെങ്കിലും മനസ്സ് പലപ്പോഴും കുടുംബത്തിൽ നിന്നും പിടിവിട്ടു ചില ഭാഗത്തേക്ക് നീങ്ങും.
സുന്ദരിയായ ഭാര്യയും കുടുംബവും മറന്നു ചിലർ പെട്ടെന്ന് കാണുന്ന മഞ്ഞളിപ്പിൽ മറ്റു സ്ത്രീകളിലെക്കു ചേക്കേറാൻ ശ്രമിക്കും...വഴി കുറെ സഞ്ചരിച്ച് എത്തുമ്പോൾ എന്തെങ്കിലും തടസ്സം വരുന്നത് വരെ അവർ കുടുംബത്തെ കൊമാളിയാക്കി കൊണ്ടിരിക്കും. പല കളവുകൾ പറഞ്ഞ്....
കുടുംബബന്ധം തകർന്നു പോകാതിരിക്കാൻ മുൻ കാലത്തെ സ്തീകൾ
എല്ലമറിഞ്ഞിട്ടും എല്ലാം സഹിച്ചു പ്രാർത്ഥനയോടെ കഴിയും എല്ലാം ഒന്ന് നേരെയാകാൻ...
മുൻപ് വലിയ സ്ക്രീനിൽ വന്ന കടൽക്കാറ്റ് എന്ന ഈ കഥ രതീഷ് അമ്പാട്ട് ആണ് ചെറിയ സ്ക്രീനിലേക്ക് ഒതുക്കുന്നത്..ഇന്ദ്രജിത്ത്,അപർണ, ആൻ അഗസ്റ്റിൻ എന്നിവർ അഭിനയിക്കുന്നു.
പ്ര.മോ.ദി.സം
No comments:
Post a Comment