കുറെ സൂപ്പർ താര ചിത്രങ്ങളിലൂടെ നമ്മളെ കോരിതരിപ്പിച്ച തിരക്കഥകാരൻ എസ് എൻ സ്വാമി ആദ്യമായി സംവിധായകൻ ആവുമ്പോൾ ഒരു കിടുക്കച്ചി ഐറ്റം നമ്മൾ പ്രതീക്ഷിക്കും. ഏതെങ്കിലും ഒരു ക്രൈം ത്രില്ലർ..പക്ഷേ അദ്ദേഹം വഴിമാറി സഞ്ചരിച്ച് കഥയാണ് ഇത്.എങ്കിലും ത്രില്ലർ തന്നെ...
സൂപ്പർ താരങ്ങൾ അദ്ദേഹത്തിന് അവൈലബിൽ ആയിട്ടും അദ്ദേഹം നായകനായി തിരഞ്ഞെടുത്തത് "ലിവിംഗ് ഹാൾ" സൂപ്പർ സ്റ്റാർ ധ്യാൻ ശ്രീനിവാസനെയാണ്. മറ്റൊരു മാറ്റം അദ്ദേഹത്തിൻ്റെ മുൻ സിനിമയിൽ ഒന്നും പാട്ടുകൾ ഇല്ലെങ്കിലും ഇതിൽ ആവശ്യത്തിന് പാട്ടുകളും ഉണ്ട്.വ്യക്തമായ ഒരു കുടുംബ കഥ കൂടി പറയാൻ ശ്രമിച്ചിട്ടുണ്ട്.
നിങൾ ജ്യോതിഷത്തിൽ അല്ലെങ്കിൽ നാഡി പ്രവചനങ്ങളിൽ വിശ്വസിക്കുന്ന വിശ്വാസിയോ അല്ലെങ്കിൽ വിശ്വസിക്കാത്ത അന്ധ വിശ്വാസി ആയി കൊള്ളട്ടെ..അതുമായി ബന്ധപ്പെട്ട് ആരെയും പിണക്കാൻ മിനക്കെടാതെ പരിഹസിക്കാതെ ബുദ്ധിപൂർവം ഉപയോഗിച്ച തിരക്കഥ തന്നെയാണ് ചിത്രത്തിന്...ഇതിനെ കുറിച്ച് ചില മുൻ ചിത്രങ്ങളിൽ സൂചന നൽകിയിട്ടുണ്ട് എങ്കിൽ പോലും അത് പൂർണമായും ഉപയോഗപ്പെടുത്തുന്നത് ഈ സിനിമയിൽ ആണ്.
തമിഴു നാട്ടിൽ കല്യാണത്തിന് പോകുന്ന സുഹൃത്തുകൾ അവിചാരിതമായി ബെസ്റ്റീയുടെ നിർബന്ധത്തിന് വഴങ്ങി വിശ്വാസം ഇല്ലാത്ത. മിഥുൻ നാഡി പ്രവാചകനെ കാണുന്നതും പിന്നീട് അയാളുടെ പ്രവചനം അയാളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആണ് ചിത്രം പറയുന്നത്. ചില കാര്യങ്ങളിൽ നമുക്ക് തീർത്തും യോജിക്കാൻ പ്രയാസം ഉണ്ടെങ്കിലും അതൊക്കെ എങ്ങിനെ ഉണ്ടാകും എന്നത് ബുദ്ധിപൂർവം അദ്ദേഹം തിരക്കഥ കൊണ്ട് മറികടക്കുന്നുണ്ട്.
എസ് എൻ സ്വാമിയുടെ ചിത്രങ്ങൾ പോലെ. പ്രതീക്ഷിച്ച ത്രില്ലർ സ്വഭാവം ഇല്ലെങ്കിൽ കൂടി പല സംഭവവികാസങ്ങൾ കൊണ്ട് നമ്മൾക്ക് രസകരമായി അനുഭവപ്പെടും.
പ്ര.മോ.ദി.സം
No comments:
Post a Comment