Tuesday, August 27, 2024

പാലും പഴവും

 

കഥയുമായി ഒരു ബന്ധവും ഇല്ലാത്ത എന്തെകിലും ടൈറ്റിൽ ഇട്ടു  മലയാളത്തിൽ സിനിമ ഇറക്കുന്നത് ഇപ്പൊൾ പതിവാണ്..അണിയറക്കാർ എന്തൊക്കെയോ ഊഹിച്ചിടുന്ന  പേരുകൾ സിനിമയുമായി കൂട്ടികെ ട്ടിയെടുക്കുവാൻ പലപ്പോഴും നമ്മൾ ബുദ്ധിമുട്ടും.





"വാഴ " എന്ന ടൈറ്റിലിൽ മലയാളത്തിലും തമിഴിലും സിനിമ വന്നപ്പോൾ തമിഴിൽ അതിനു തക്കതായ കാരണം ഉണ്ടായിരുന്നു.പക്ഷേ മലയാളത്തിൽ നമ്മൾ ഒന്നിനും കൊള്ളാത്ത എന്ന അർത്ഥം വരുന്ന കാര്യത്തിന് ആയിപ്പോയി.





 ഔട്ട് ഡേറ്റ് ആയ കാര്യങ്ങൾ കോർത്തിണക്കി ,ഒരു പക്ഷെ വർഷങ്ങൾക്ക് മുൻപ് എഴുതി വെച്ചു പൊടി പിടിച്ച കഥ ദാരിദ്യം മൂലം പോടിയോക്കെ കുടഞ്ഞു  അല്പസ്വല്പം മാറ്റങ്ങൾ വരുത്തി ഇപ്പൊൾ നടന്നത് എന്ന് കാണിക്കുവാൻ ഒരു വിഫല ശ്രമമോക്കെ നടക്കുന്നുണ്ട് എങ്കിലും അത് വി.കേ പ്രകാശിൻ്റെ മീര ജാസ്മിൻ സിനിമയിൽ നടപടിയാകുനില്ല.




ഇരുപത്തി മൂന്നുകാരൻ വാവയും മുപ്പത്തിമൂന്ന് കാരി സുമിയും ഫേസ്ബുക്ക് വഴി പരിചയപെട്ടു കല്യാണം കഴിക്കുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളും ആണ് ഇതിവൃത്തം.



കഥയായി പറയാൻ ഉണ്ടാക്കി എടുക്കുന്ന സംഭവങ്ങൾ നമുക്ക് അത്ര വേവില്ല എങ്കിൽ കൂടി സ്വന്തം ആശയും അഭിലാഷങ്ങളും മറ്റുള്ളവരുടെ സ്വാർഥതക്കു വേണ്ടി വീട്ടിനുള്ളിൽ അടച്ചു പൂട്ടപെട്ട യുവതിയുടെ സ്വാതന്ത്ര്യത്തിനു ശേഷമുള്ള എടുത്തു ചാട്ടമായി വിലയിരുത്തുവാൻ ചിലപ്പോൾ  കഴിഞ്ഞേക്കും.



എന്നാലും ബാങ്കിലെ ക്ലാർക്കിൻ്റെ ജോലിയൊക്കെ പുഷ്പം പോലെ കൊടുത്ത് കളയുന്നത് ഒക്കെ വിശ്വസിക്കുവാൻ അല്പം പ്രയാസം നേരിട്ടേക്കും. ചിരിപ്പിക്കാൻ വേണ്ടിയും ചില ശ്രമങ്ങൾ നടത്തുന്നുണ്ട് എങ്കിൽ കൂടിയും എഴുതിയ ആൾക്ക് മാത്രമേ ചിരി വരാൻ സാധ്യതയുള്ളൂ..


പ്ര.മോ.ദി.സം

ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ

 



ഷെട്ടി ബ്രോസ് സിനിമയോ മറ്റു ഭാഷകളിൽ അഭിനയിച്ചു പേരെടുത്ത് കഴിഞ്ഞ നടന്മാർ ഒന്നുമില്ലാത്ത കന്നഡ സിനിമയുടെ മൊഴിമാറ്റ ചിത്രമായത് കൊണ്ട് തന്നെ വലിയ ഹൈപ് ഒന്നും കൊടുത്തില്ല കാണുവാൻ.




ഒരു ഗ്രാമവും അതിനെ ചുറ്റി പറ്റി ജീവിക്കുന്ന  കുറെ ജീവിതങ്ങൾക്ക് ഒപ്പൊമ്മുള്ള ഒരു ഫോട്ടോ ഗ്രഫറും,ഇൻഷുറൻസ് ഏജൻ്റ് സുഹൃത്തും,ബ്രോക്കർ അങ്കിളും അവിടുത്തെ പണക്കാരനും കുടുംബവും ഒക്കെയായി ഉള്ള ഒരു സാധാരണ കഥ.




ഇതിലെ പുതുമ എന്താണ് എന്ന് വെച്ചാൽ അഭിനയിച്ചത് മുഴുവൻ പുതുമുഖങ്ങൾ ആണ് എന്നു മാത്രമല്ല അവർ പുതിയ മുഖങ്ങൾ അല്ലെന്ന് തൊന്നിപ്പിക്കാത്ത വിധത്തിൽ അവരുടെ ഭാഗങ്ങൾ കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു.




നാട്ടിൽ അച്ഛൻ നടത്തുന്ന സ്റ്റുഡിയോ മരണശേഷം ഏറ്റെടുക്കുന്ന മകൻ പഠിപ്പിച്ച ശിഷ്യന്മാർ പോലും നഗരത്തിൽ വലിയ സ്റ്റുഡിയോ വെച്ച് ലാവിഷ് ആയി ജീവിക്കുമ്പോൾ ഈ സ്റ്റുഡിയോ വിറ്റു നഗരത്തിൽ പുതിയ ഒന്ന് തുടങ്ങാൻ അയാളും ആഗ്രഹിക്കുന്നു.




പക്ഷേ സ്റ്റുഡിയോ നാട്ടിലെ പണക്കാരൻ്റെ  പേരിൽ ആണെന്ന് അറിയുമ്പോൾ  വീണ്ടെടുക്കുവാൻ ശ്രമിക്കുന്നു.പെങ്ങളുടെ പ്രേമം കൊണ്ട് കുല മഹിമ പോയ അയാളുടെ പെങ്ങളെ കെട്ടിക്കുവാൻ സുഹൃത്തിനെ വെച്ച് പ്ലാൻ ചെയ്യുന്നു എങ്കിലും ഫോട്ടോ ഷൂട്ടിനിടയിലെ അപകടം കാരണം പാളി പോകുന്നു.





നാട്ടിൽ നിൽക്കകള്ളിയില്ലാതെ നഗരത്തിൽ എത്തുന്ന അയാൾക്ക് നാട്ടിൽ നിന്നും ഒളിച്ചോടിയ കാര്യത്തിന് പിടി വള്ളി കിട്ടുന്നു. ക്ലൈമാക്സിൽ അല്പം പാളി പോയെങ്കിലും വെറുതെ പാഴാക്കുവാൻ സമയം ഉള്ളവർക്ക് തലവെച്ച് കൊടുക്കാം.


പ്ര.മോ.ദി.സം 

Monday, August 26, 2024

സ്വകാര്യം സംഭവ ബഹുലം

 


സ്വകാര്യമായി സംഭവിക്കുന്നത് തന്നെയാണ് എന്നാല് സംഭവ ബഹുലമായ സിനിമയായി തോന്നിയില്ല.

പ്രേക്ഷകരെ  ആകർഷിക്കുവാൻ ആണ് ഈ പേരിട്ടത് എങ്കിൽ പോലും കുറച്ചുകൂടി യുക്തമായ ഒരു പേര് ഇടാൻ ഉണ്ടായിട്ടും നസീർബദറുദ്ദീൻ എഴുതി നിർമിച്ചു സംവിധാനം ചെയ്ത ചിത്രത്തിന് അങ്ങിനെ ഒരു പേരാണ് അദ്ദേഹം തീരുമാനിച്ചത്.




മക്കളായ  പെൺകുട്ടികളെ വളരെയേറെ ഇഷ്ടപ്പെടുന്ന ഒരു അച്ഛൻ അവർക്ക് വേണ്ടി അവരുടെ ഭാവിക്കും നിലനിൽപ്പിനും വേണ്ടി സ്വകാര്യമായി ചെയ്തുകൂട്ടുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്. മൂത്ത കൊച്ചിന് ഭർത്താവിൽ നിന്നും പ്രശ്നം ഉണ്ടാകുമ്പോൾ ഇളയ കൊച്ചിന് പഠിപ്പിക്കുന്ന അധ്യാപകനാണ് പ്രശ്നം.


തുടക്കം മുതൽ ഒടുക്കം വരെ നല്ല രീതിയിൽ മുന്നോട്ടു പോകുന്ന ചിത്രം അവസാന നിമിഷങ്ങളിൽ വരെ സസ്പെൻസ് നിലനിർത്തി കൊണ്ട് പോകുവാൻ പറ്റിയിട്ടുണ്ട്. സംവിധായകൻ ജിയോ ബേബി നായകനായി ഉണ്ടെങ്കിലും അദ്ദേഹം അടക്കം അധികം നമ്മൾ വെള്ളിത്തിരയിൽ കാണാത്ത മുഖങ്ങൾ തന്നെയാണ് മറ്റു താരങ്ങൾ.





എല്ലാവരും അവരവരുടെ വേഷങ്ങൾ നന്നായി ചെയ്തിട്ടുണ്ട്.തിയേറ്റർ എക്സ്പീരിയൻസ് വേണ്ടാത്തത് കൊണ്ട് തന്നെയായിരിക്കും ചെറു സ്ക്രീനിലേക്ക് പെട്ടെന്ന് വന്നിട്ടുണ്ടാവുക.സോഷ്യൽ മീഡിയയിൽ ഇറങ്ങിയത് മുതൽ കണ്ട് വരുന്നത് പോലെ കഥ,സംവിധാനം ഒന്നും കീറി മുറിച്ച് ചർച്ച ചെയ്യേണ്ട ഒരു ചിത്രമോ ഒന്നുമല്ല....കാണുക മറക്കുക..


പ്ര.മോ.ദി.സം



വാഴൈ ( തമിൾ)

 



ഒരേ പേരിലുള്ള രണ്ടു ചിത്രം ഒരേ ആഴ്‌ചയിൽ തന്നെ റിലീസ് ആയാൽ സിനിമ പ്രേമികൾക്ക് കൺഫ്യൂഷൻ ഉണ്ടാക്കും. രണ്ടിലും പുതുമുഖങ്ങൾ ആയതു കൊണ്ട് തന്നെ പോസ്റ്റർ കണ്ടാൽ പോലും മനസ്സിലായി എന്ന് വരില്ല.ഒന്ന് മറ്റെതിൻ്റെ റീമേക്ക് ആണോ എന്ന ചിന്തയിൽ നമുക്ക് അറിയുന്ന ഭാഷയിൽ ഉള്ളത് കാണാൻ ശ്രമിക്കും.




മാരി സെൽവരാജ് എന്ന പ്രഗൽഭ സംവിധായകൻ മികച്ച ചിത്രങ്ങൾ തമിഴു സിനിമക്ക് നൽകിയ ആളാണ്..കർണ്ണൻ,മാമനിതൻ തുടങ്ങിയ ക്ലാസിക് ചിത്രങ്ങൾ നമുക്ക് നൽകിയ അദ്ദേഹം ഏറെക്കുറെ പുതുമുഖങ്ങളെ കൊണ്ട് വളരെ നല്ലരീതിയിൽ ചെയ്ത ചിത്രമാണ് വാഴൈ.




കളിച്ചു പഠിച്ചു നടക്കുന്ന പ്രായത്തിൽ കുടുംബത്തിൻ്റെ ബാധ്യത തീർക്കുവാൻ അവധി ദിവസങ്ങളിൽ വാഴത്തോപ്പ് ജോലി ചെയ്തു കുടുംബത്തിലേക്ക് വരുമാനം കണ്ടെത്തുന്നത് ശിവക്കു അസഹ്യമാകുന്നൂ.




കളിയും ചിരിയും ടീച്ചറുമായി നിമിഷങ്ങൾ പങ്കിടുവാൻ ആഗ്രഹിക്കുന്ന അവൻ്റെ ബാല്യത്തിലെക്കു പ്രാരാബ്ധം വിലങ്ങുതടിയാകുമ്പോൾ, വയ്യാത്ത അമ്മയും പെങ്ങളും ജോലിക്ക് പോകുമ്പോൾ ഒക്കെ അവനു കളിച്ചു നടക്കുവാൻ ആയിരുന്നു ഇഷ്ട്ടം.



പാർട്ടി പ്രവർത്തനത്തിന് പോയി കുടുംബം നോക്കാതെ മരിച്ച അച്ഛനെ പോലെ ആവതിരിക്കുവാൻ ആരുമില്ല എങ്കിലും സ്വന്തം കാലിൽ നിൽക്കാൻ അവനെ പ്രേരിപ്പിക്കാൻ അമ്മ ശ്രമിച്ചു എങ്കിലും അവൻ വഴങ്ങുന്നില്ല.




ജോലിക്ക് പോകാതെ മുങ്ങി നടന്ന അന്ന് സംഭവിച്ച ഒരു ദുരന്തം അവൻ്റെ വീടിനെയും ഗ്രാമത്തെ മുഴുവൻ ബധിച്ചപ്പോൾ പോലും അവൻ്റെ കുഞ്ഞു മനസ്സ് ഭയന്നത് അമ്മ  ജോലിക്ക് പോവാത്ത കൊണ്ട് വഴക്ക് പറയും എന്തായിരുന്നു.



ഗ്രാമീണ ജീവിതത്തിൻ്റെ ഏടുകൾ കൃത്യമായി വരച്ചു കാട്ടുന്ന ചിത്രം തൊഴിലിടങ്ങളിലെ മുതലെടുപ്പ് ഒക്കെ കൃത്യമായി ചർച്ച ചെയ്യുന്നുണ്ട്..ബാലവേല നിയമപരമായി കുറ്റം ആണെങ്കിലും തമിഴു നാട്ടിൽ തൊഴിലിടങ്ങളിൽ അധികാരികളുടെ കണ്ണ് കെട്ടി അത് നടക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യം.



മുൻപ് നടന്ന ഒരു സംഭവത്തിൻ്റെ ചലച്ചിത്ര ആവിഷ്കാരമാണ് സന്തോഷ് നാരായണൻ്റെ സംഗീതത്തിലൂടെ നിഖില വിമൽ  കൂടി അഭിനയിക്കുന്ന ചിത്രം പറയുന്നത്.


പ്ര.മോ.ദി.സം


Saturday, August 24, 2024

മായാവനം

 



ലഹരിക്കെതിരെ പ്രചരണം നടത്തിയതിന് ടൗണിൽ വെച്ച് നാട്ടിലെ ആൾക്കാരുമായി കൊമ്പുകോർത്ത മെഡിക്കൽ കോളേജ് കുട്ടികളെ ചിലർ ഹോസ്റ്റലിൽ കേറി പെരുമാറുന്നു

കോളേജ് പ്രിൻസിപ്പൽ ഇടപെട്ട് അതിൽ നാട്ടുകാർ നോട്ടം വെച്ച നാലുപേരെ ഹിൽ സ്റ്റേഷനിൽ ഉള്ള റിസോർട്ടിലെ ക്കു മാറ്റി ഒളിക്കുവാൻ ഏർപ്പാട് ചെയ്യുന്നു.



വനം കാണുവാൻ ഇറങ്ങി പുറപ്പെട്ട അവർ ചിലരെ കാണുന്നതും അതിനു ശേഷം നടക്കുന്ന ചില നിഗൂഢതകൾ നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ കഥ.

ഇതിൽ പറയാവുന്ന ഒരു പാളിച്ച എന്ന് പറയുന്നത് ലഹരിക്കെതിരെ ആഞ്ഞടിക്കുന്ന ഈ വിദ്യാർത്ഥികൾ ലഹരിയുമായി തന്നെയാണ് കാട് കയറുന്നതും പിന്നീട് പ്രശ്നങ്ങളിൽ പെടുന്നത് പോലും ലഹരിയുടെ ഉപയോഗം കൊണ്ട് തന്നെയാണ്.

അങ്ങിനെ ബാലിശമായ ഒരു കഥ കൊണ്ട് നമ്മളെ അവസാനം "പൊട്ട"ന്മാർ ആക്കുകയാണ് ചിത്രം..ഈ കഥ മറ്റൊരു രീതിയിൽ പറഞ്ഞിരുന്നു എങ്കിൽ കുറച്ചു കൂടി നന്നായേനെ..




വാഗമണ്ണിൽ ചിത്രീകരിച്ച ചിത്രം കാനനത്തിൻ്റെ സൗന്ദര്യം നല്ല രീതിയിൽ പകർത്തി എന്ന്  തന്നെയല്ല കാനനത്തിൽ വെച്ച് നടക്കുന്ന  നിഗൂഢ സംഭവങ്ങൾ  സിനിമയെ മറ്റൊരു തരത്തിൽ കൊണ്ട് പോകുന്നുണ്ട് എങ്കിൽ കൂടി അവസാനം എല്ലാം തകിടം മറിയുന്നുണ്ട്.


പ്ര.മോ.ദി.സം