ചില നടന്മാർ ക്ലിക്ക് ആയാൽ അയാളെ ചൂഷണം ചെയ്തു കൊണ്ട് സിനിമ മേഖല സഞ്ചരിക്കും..അയാൾക്ക് വേണ്ടി കഥ ഉണ്ടാക്കുന്നതും അയാളെ കൊണ്ട് റോളുകൾ തിരഞ്ഞെടുത്ത് മത്സരിപ്പിക്കാൻ സിനിമ വ്യവസായം അങ് ഇറങ്ങും.
അതിൻ്റെ ഒക്കെ അവസാനം എന്താണെന്ന് വെച്ചാൽ ഇപ്പൊൾ നടന്മാർ മിന്നി മറയുന്ന ഈ കാലത്ത് അയാള് തനിക്ക് കിട്ടുന്ന നല്ലതും മോശവും എതെന്ന് നോക്കാതെ എല്ലാറ്റിലും കയറി അങ് അഭിനയിക്കും.ഒരേ പോലത്തെ കാര്യങ്ങൽ നടക്കുമ്പോൾ പ്രേക്ഷകന് മടുക്കും...നടനെയും...
അങ്ങിനെ മലയാളത്തിൽ മാത്രം ചുരുക്കം കാലത്ത് മാത്രം മിന്നിത്തിളങ്ങി പിന്നെ അവസരങ്ങൾ കിട്ടാതെ വീട്ടിൽ ഇരുന്നു പോയവര് ഉണ്ടു്... എന്നാല് ഇന്ദ്രൻസ് എന്ന് പറയുന്ന സിനിമ മേഖലയെ പറ്റി നല്ലവണ്ണം അറിയുന്ന ഒരാള് അവിടത്തെ പല കാര്യങ്ങളും പഠിച്ച വ്യക്തി അതേ പോലെ ഒഴുക്കിനനുസരിച്ച് നീന്തുന്നത് കാണുമ്പോൾ ആശ്ചര്യം തോന്നുന്നു.
അഭിനയിക്കാൻ ഒരു വെല്ലുവിളി ഇല്ലാത്ത വേഷങ്ങൾ സ്വീകരിച്ചു കൊണ്ട് അദ്ദേഹം കിട്ടുന്ന അവസരങ്ങൾ മുതലാക്കി എടുക്കുക മാത്രമാണ് ഇപ്പൊൾ ചെയ്തു കൊണ്ടിരിക്കുന്നത്.
കുടുംബത്തെയും കൊണ്ട് ജോലി സ്ഥലത്ത് എത്തുന്ന വാമനൻ തൊട്ടടുത്തുള്ള കൊലപാതകം നടന്ന വീട്ടിൽ ദുരൂഹമായ ചില കാര്യം കണ്ടത് പോലീസിനെ അറിയിച്ചു എങ്കിലും അവരുടെ നിസ്സഹകരണം കൊണ്ട് അതിനു കൃത്യമായ അന്വേഷണം ഉണ്ടാകുന്നില്ല..
ചില പ്രശ്നങ്ങൾ കുടുംബത്തിൽ ഉണ്ടായപ്പോൾ അയാള് അത് നേരിട്ട് ആ വീട്ടിലെത്തി പരിശോധിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് വാമനൻ .
ശക്തി കൊണ്ടല്ല വാമനൻ മഹാബലിയെ പരാജയപ്പെടുത്തിയത് ബുദ്ധി കൊണ്ടാണ് എന്ന് തിരക്കഥാകൃത്ത് പറയിപ്പിക്കുന്നത് ഇന്ദ്രൻസിൻ്റെ ശരീര ഭാഷ കൺഫ്യൂഷൻ അടിക്കുന്ന പ്രേക്ഷകരിലേക്ക് ഇറങ്ങി ചെല്ലുവാൻ ആയിരിക്കും.
പ്ര .മോ .ദി .സം
No comments:
Post a Comment