അധികാരം എന്ന് പറയുന്നത് ജനങ്ങളെ അടക്കി ഭരിക്കാൻ ഉള്ളത് മാത്രമല്ല ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ അതിൻ്റെ ഗുണങ്ങൾ ജനങ്ങളിൽ എത്തണം.അല്ലെങ്കിൽ ജനങ്ങൾ പ്രതിക്ഷേധം രേഖപ്പെടുത്തും ചിലപ്പോൾ കൂട്ടമായും ചിലപ്പോൾ ഒറ്റയ്ക്കും..നക്സല് തുടങ്ങി നീതിക്ക് വേണ്ടിയുള്ള സംഘടനകൾ പിറവി എടുക്കുന്നത് അത് കൊണ്ടാണ്.
റജീനക്കു ചെറുപ്പം മുതൽ ജീവിതത്തിൽ വലിയ തിരിച്ചടികൾ നേരിട്ടു.നീതിക്ക് ധർമ്മത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ അച്ഛൻ കൊലചെയ്യപ്പെട്ടു.അതിൽ പിന്നെ ഒറ്റപ്പെട്ടു പോയ അവൾക്ക് ഒരു കൂട്ട് ഉണ്ടാകേണ്ടി വന്നു കരകയറി പുതിയ ജീവിതം ഉണ്ടാകുവാൻ...
പക്ഷേ ഒരു ബാങ്ക് കൊല്ലയ്ക്കിൻ ഇടയിൽ നിരപരാധിയായ അവളുടെ കൂട്ട് നഷ്ടപ്പെട്ടപ്പോൾ വീണ്ടും അവള് ക്കു ജീവിതം വഴിമുട്ടി..നീതിക്ക് വേണ്ടി പോലീസിനെയും മറ്റും സമീപിച്ച് എങ്കിലും എല്ലാം മുറപോലെ മാത്രമേ നടക്കൂ എന്നും ,മാത്രമല്ല അവർ അപമാനിച്ചയക്കുകയും ചെയ്തു.
പിന്നീട് അവള് നീതിക്ക് വേണ്ടി ഇറങ്ങി പുറപെടുകയാണ്..ബാങ്ക് കൊള്ളക്കാരെയും അതിന് പിന്നിലെ ലക്ഷ്യങ്ങളും തിരിച്ചറിഞ്ഞ് അവള് പ്രതികാരം ചെയ്യുവാൻ ഇറങ്ങുകയാണ്..പ്രത്യക്ഷത്തിൽ ഒററയാൾ പോരാട്ടം എന്ന് തോന്നാം എങ്കിലും പിന്നിൽ അവളുടെ അച്ഛൻ്റെ സുഹൃത്തുക്കൾ നിരന്നു നിന്നു.
തമിഴ് കേരള അതിർത്തിയിൽ നടക്കുന്ന കഥ ഒരു സ്ത്രീയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ട സമരമാണ്..അത് അവർ അർഹിക്കുന്ന ശിക്ഷ നൽകി കൊണ്ട്....
പ്ര.മോ.ദി.സം
No comments:
Post a Comment