Friday, July 14, 2023

ടക്കാർ

 


ചില നടന്മാർ ഉണ്ട്..അങ്ങേയറ്റം കഴിവുകൾ ഉണ്ടായിട്ടും അത് പൂർണമായി ഉപയോഗിക്കുവാൻ കഴിയാതെ അല്ലെങ്കിൽ ശ്രമിക്കാതെ സ്വയം കുഴി തോണ്ടി കൊണ്ടിരിക്കുന്ന ചിലർ.




ബോയ്സ് എന്ന സിനിമയിൽ കൂടി തൻ്റെ പ്രതിഭ തെളിയിച്ചു ബോളിവുഡിൽ വരെ എത്തിച്ചേർന്ന സിദ്ധാർത്ഥ എന്ന നടൻ അത്തരത്തിലൊരു നടനാണ്.പേരും പെരുമയും കഴിവ് കൊണ്ട് കിട്ടിയാൽ അത് നിലനിർത്താൻ അറിയാതെ എങ്ങിനെ എങ്കിലും ഇൻഡസ്ട്രിയിൽ നില നിൽക്കണം എന്നത് കൊണ്ട് മാത്രം സിനിമ ചെയ്യുന്ന ആൾ.




നല്ല വേഷങ്ങൾ അധികം ചെയ്യണം എന്നൊന്നും ഇല്ല..ശ്രദ്ധിക്കപ്പെടാൻ ..പക്ഷേ ജീവിതം എന്ന ഒരു മറുവശം കൂടി ഉള്ളത് കൊണ്ടായിരിക്കും ഇപ്പൊൾ ചെയ്യുന്നത് ഒക്കെ ചവറു വേഷങ്ങൾ ആയി പോകുന്നത്..





താൻ ഇവിടെ തന്നെ ഉണ്ടെന്ന് അറിയിക്കുവാൻ ഭരണാധികാരികളുടെ കുറ്റം മാത്രം കണ്ടുപിടിച്ചു പ്രസ്താവന ഇറക്കുകയായിരുന്നു മുൻപ് ചെയ്തൊണ്ട് ഇരുന്നത്..അത് കാര്യമായി ഗൗനിക്കപ്പെടാതെ ആയപ്പോൾ കിട്ടുന്ന വേഷം അങ് ചെയ്യാൻ തുടങ്ങി.




അതിൻ്റെ അവസാനത്തെ ഉദാഹരണ മാണ് ടക്കർ എന്ന സിനിമ.പണക്കാരൻ ആകുവാൻ ചെന്നയിൽ എത്തി പല പണികൾ ചെയ്തു എങ്കിലും ഒരു ടാക്സി കാരനായി ജീവിക്കുവാൻ ആയിരുന്നു വിധി..ഒരു റൗഡി കൂട്ടം ആക്രമിച്ചു കാർ നഷ്ടപ്പെടുമ്പോൾ അയാളുടെ പ്രവർത്തിയും ശൈലിയും ഒന്നിനും പേടിയില്ലാതെ നഷ്ടപ്പെടുവാൻ ഇല്ലാത്ത ഒരാളുടെ മനോനിലയിൽ എത്തുകയാണ്.






പിന്നെ കുറെ തമിഴ് ക്ലീഷെയിൽ  കൂടി സിനിമ മുന്നോട്ട് പോകുകയാണ്.ഒരു പുതുമയും ഇല്ലാതെ അനേകം പേര് പറഞ്ഞു പഴകിയ കഥ വീഞ്ഞ് പുതിയ കുപ്പിയിൽ ഇട്ടു ഒരു പരീക്ഷണം.

പ്ര.മോ.ദി.സം







No comments:

Post a Comment