Tuesday, July 18, 2023

ചക്രവ്യൂഹം


 നമ്മൾ എന്തൊക്കെ ചെയ്തു മുന്നോട്ട് പോയാലും അഭിമന്യുവിനെ പോലെ ചക്രവ്യൂഹത്തിൽ അകപ്പെട്ടു. ലോക്ക് ആയി പോകുന്ന അവസരങ്ങൾ ഉണ്ടാകും..ഒരിക്കലും രക്ഷപ്പെടുവാൻ കഴിയാതെ...






കോടികളുടെ റിയൽ എസ്റ്റേറ്റ് ബിസിനെസ് നടത്തുന്ന  ആത്മാർത്ഥ സുഹൃത്തുക്കൾ..ഒന്നിനും മറയില്ലാതെ സുഹൃദ് ബന്ധം തുടരുന്ന അവരുടെ ജീവിതത്തിൽ അവരുടെ കുടുംബ സുഹൃത്തിൻ്റെ മകളെ ഒരാൾ കല്യാണം കഴിക്കുന്നു..




ഒരു ദിവസം അവള് കൊല്ലപ്പെടുമ്പോൾ ന്യായമായും കുറേപ്പേർ സംശയത്തിൻ്റെ നിഴലിൽ പോലീസിന് മുന്നിൽ ഉണ്ടാകും.പോലീസ് പക വിധത്തിൽ ശ്രമിച്ചിട്ടും കുറ്റവാളികളെ കണ്ടെത്തുവാൻ കഴിയുന്നില്ല.




ജീവിതത്തിൽ സമാന ദുരന്തം സംഭവിച്ച ഉദ്യോഗസ്ഥൻ തലനാരിഴ കീറി പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്തുന്നതാണ് ഈ മൊഴിമാറ്റ ചിത്രം പറയുന്നത്.




അന്വഷണം അവസാനിച്ചു കുറ്റവാളികൾ ജയിലിൽ ആയിട്ടും സിനിമ തുടരുകയാണ്..അവിടെയാണ് യഥാർത്ഥ ട്വിസ്ററ്..കേസ് അന്വേഷണ രംഗത്ത് ചില പുതുമകളോടെ   പരീക്ഷിച്ചു അവതരിപ്പിക്കുന്നത് പുതിയ അനുഭവമായി പ്രേക്ഷകർക്ക് അനുഭവപ്പെടും.

പ്ര.മോ.ദി.സം






No comments:

Post a Comment