ടീനേജ് പ്രേമവും കോളേജ് പ്രണയവുമോക്കെ പലർക്കും ഉണ്ടാകും..അത് പല കാരണങ്ങൾ കൊണ്ടും ചിലപ്പോൾ ഒന്ന് രണ്ടു വർഷം കൊണ്ട് അവസാനിക്കും..
ജീവിതത്തിലെ ഉത്തരവാദിത്വം കൂടുമ്പോൾ പ്രണയവും സൗഹൃദവും ഒക്കെ മറന്നുപോകുന്ന നമ്മൾ പിന്നെ ഒരിക്കലും കണ്ടെന്ന് പോലും വരില്ല.ഈ കാലത്ത് സോഷ്യൽ മീഡിയ കണ്ടുമുട്ടുന്ന സന്ദർഭങ്ങൾ ധാരാളം ഒരുക്കുന്നു എങ്കിലും ഒരു പത്ത് വർഷം മുൻപത്തെ സ്ഥിതി ഇതായിരുന്നില്ല.
കോളേജ് കാലത്ത് സ്നേഹിച്ചു പിരിഞ്ഞവർ വർഷങ്ങൾക്ക് ശേഷം കണ്ട് മുട്ടുന്നതും വേറെ വേറെ ഫാമിലി ജീവിതത്തിൽ കഴിഞ്ഞു കൊണ്ടിരിക്കുന്ന അവരിൽ പഴയ പ്രണയം വീണ്ടും തളിരണിയുന്നതും അത് അവരുടെ കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ആണ് തീരാ കാതൽ.
കണ്ട് മറന്ന കഥയും സന്ദർഭങ്ങളും കൊണ്ട് സമ്പന്നമായ സെൻ്റിമെൻ്റൽ ഡ്രാമയായ സിനിമ ലക്ഷ്യം വെക്കുന്നത് കുടുംബ പ്രേക്ഷകരെയും പ്രണയ നൈരാശ്യം ബാധിച്ചവരെയും ആണെന്ന് തോന്നുന്നു.
പ്ര .മോ .ദി .സം
No comments:
Post a Comment