Monday, July 10, 2023

മാമന്നൻ


പത്തുമുപ്പത് വർഷം വിദൂഷകൻ ആയും കൊമാളിയായും നമ്മെ പൊട്ടിച്ചിരിപ്പിച്ച ഒരു നടൻ കുറച്ചു നാൾ തിരശീലക്ക് പിന്നിൽ മറഞ്ഞു  പെട്ടെന്നൊരു നാൾ വലിയൊരു മേക്കോവർ നടത്തി ഉജ്ജ്വല അഭിനയത്തിലൂടെ നമ്മളെ ഞെട്ടിക്കുന്നു.ഒരു സിനിമ മുഴുവൻ അയാളുടെ പിന്നിലൂടെ സഞ്ചരിക്കുന്നു..




മലയാളത്തിൽ അയലത്തെ വീട്ടിലെ പയ്യനായി,വ്യത്യസ്തത നിറഞ്ഞ മറ്റു വേഷങ്ങളിലൂടെ അവയിലെ അഭിനയത്തിലൂടെ വിസ്മയിപ്പിച്ചു നമ്മുടെയൊക്കെ ഇഷ്ടവും പ്രീതിയും പിടിച്ചു പറ്റിയ നടൻ കേരളത്തിൻ്റെ അതിർവരമ്പുകൾ താണ്ടുമ്പോൾ നമ്മളെ വെറുപ്പിക്കുന്ന വില്ലനായി രൂപാന്തരം പ്രാപിച്ചു പാൻ ഇന്ത്യൻ താരമാകുന്നു.



അച്ഛൻ മുഖ്യമന്ത്രിയും നടനായ,നിർമ്മാതാവ് ആയ മകൻ മന്ത്രിയും ആയപ്പോൾ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും യുവജന ക്ഷേമത്തിന് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന റിയൽ  നായകനാകുന്നു.അതുവരെ നല്ല കഥാപാത്രങ്ങൾ ചെയ്തു തമിഴകത്ത് സ്വന്തമായി മേൽവിലാസം ഉണ്ടാക്കിയ ആൾ.




പറഞ്ഞു വന്നത് വടിവേലു,ഫഹദ്,ഉദയനിധി സ്റ്റാലിൻ എന്നവരെ കുറിച്ചാണ്.ഇവരുടെ കൂടെ സംവിധാനം ചെയ്ത  രണ്ടെ രണ്ടു ചിത്രത്തിൽ കൂടി നമ്മളെ വിസ്മയിപ്പിച്ച മാരി സെൽവരാജ് കൂടി ചേർന്നാൽ എന്തായിരിക്കും?



മാമന്നന് പറയുവാനുള്ളത് അധികാരത്തിൻ്റെ കഥയാണ്..ജാതിയും മതവും വർണ്ണവും മേൽകൈ നേടാൻ ശ്രമിക്കുന്ന രാഷ്ട്രീയത്തിൻ്റെ കഥ..ജീവിതത്തിൽ ആയാലും രാഷ്ട്രീയത്തിൽ ആയാലും താഴ്‌നനവൻ എന്നും മേലാളൻ്റെ  കാൽ കീഴിൽ ചടഞ്ഞു കൂടണം എന്ന ചിന്തയിൽ പോകുന്ന രാഷ്ട്രീയം.



ജാതി മത രാഷ്ട്രീയം കൊണ്ട് നാടിനെ അടക്കി വാഴുന്നവർക്ക് തക്കതായ താക്കീത് നൽകുന്ന ചിത്രം കോടികൾ കൊയ്ത്ത് നടത്തിയത് കപട  രാഷ്ട്രീയക്കാർക്ക് കണ്ണ് തുറക്കാൻ കിട്ടിയ അവസരം കൂടിയാണ്.


പ്ര .മോ. ദി .സം

No comments:

Post a Comment