ശ്രീനിവാസനും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുമ്പോൾ ജനങ്ങൾ പ്രതീക്ഷിക്കുന്ന ചിലതുണ്ട്.അങ്ങിനെ ഒരു ചിന്തയിൽ ആണ് ഈ സിനിമ കാണുവാൻ പോകുന്നത് എങ്കിൽ ഈ ചിത്രം നിങ്ങളെ നിരാശപ്പെടുത്തി കളയും.
പോലീസിന് വേണ്ടി കള്ള സാക്ഷി പറയുന്ന ആൾ ആയി ശ്രീനിവാസനും പോലീസ് ഉദ്യോഗസ്ഥൻ്റെ റോളിൽ വിനീതും വരുന്നുണ്ട് എങ്കിലും കൊമ്പിനഷന് സീൻ കുറച്ചു മാത്രമേ ഉള്ളൂ..നല്ല ഒരു തമാശ പോലും നൽകുവാൻ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയുമാണ്.
ശ്രീനിവാസൻ്റെ ആദ്യകാലത്തെ കോമഡി പോലീസ് വേഷം ഇത്തവണ വിനീത് ചെയ്യുന്നു എന്ന് മാത്രം.നന്മമരമായ വിനീത് ഈ അടുത്ത കാലത്ത് ട്രാക്ക് മാറി സഞ്ചരിക്കുന്നുണ്ട്. നെഗറ്റീവ് വേഷങ്ങൾ മാത്രം ചെയ്തിരുന്ന ഷൈൻ ടോം ഇതിൽ മാറി നടക്കുന്നുമുണ്ട് .
സെലിബ്രിറ്റി കൊല്ലപെട്ടപ്പോൾ ഉള്ള പോലീസ് അന്വഷണത്തിൻ്റെ ഭാഗമായി ഇവർ മൂന്ന് പേരും ബന്ധപ്പെടേണ്ട അവസ്ഥ ഉണ്ടാകുകയും അതിലൂടെ ഇവരുടെ കുറുക്കൻ ബുദ്ധി കൊണ്ട് കേസിന് വഴിതിരിവ് ഉണ്ടാകുകയും ചെയ്യുന്നതാണ് സിനിമ.
ഇവർ മൂന്നു പേരിൽ ആരാണ് കുറുക്കൻ എന്നത് പ്രേക്ഷകർക്ക് തീരുമാനിക്കാം.ഒരു തിയേറ്റർ എക്സ്പീരിയൻസ് വേണ്ട ചിത്രം ഒന്നും അല്ലെങ്കിലും പ്രേക്ഷകർ ആഗ്രഹിക്കുന്ന കൊമ്പിനഷൻ ഉള്ളത് കൊണ്ട് ജനങ്ങൾ കയറി കണ്ടേക്കും.
പ്ര .മോ.ദി .സം
No comments:
Post a Comment